Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightപഞ്ചിമഘട്ടത്തിൽ പുതിയ...

പഞ്ചിമഘട്ടത്തിൽ പുതിയ സസ്യം; സൊണറില്ല സുൽഫി

text_fields
bookmark_border
പഞ്ചിമഘട്ടത്തിൽ പുതിയ സസ്യം; സൊണറില്ല സുൽഫി
cancel
camera_alt??????????? ???????

ക​ൽ​പ​റ്റ: ലോ​ക സ​സ്യ​സ​മ്പ​ത്തി​ലേ​ക്ക് പു​തി​യൊ​രു സ​സ്യം കൂ​ടി. നീ​ല​ഗി​രി ജൈ​വ മ​ണ്ഡ​ല​ത്തി​െൻറ ഭാ​ഗ​മ ാ​യ വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​ട്ടി​മ​ട്ടം ചോ​ല​വ​ന​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന തൊ​ള്ളാ​യി​രം മേ​ഖ​ല​ യി​ൽ​നി​ന്നാ​ണ് അ​തീ​വ സു​ന്ദ​ര​മാ​യ പൂ​ക്ക​ൾ വി​രി​യി​ക്കു​ന്ന സൊ​ണ​റി​ല്ല ​െജ​നു​സ്സി​ൽ​പെ​ടു​ന്ന പു​ത ി​യ​യി​നം സ​സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു വ​ർ​ഷ​ത്തെ നീ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ ചെ​ടി​ക്ക് സൊ​ണ​റി​ല്ല സു​ൽ​ഫി എ​ന്ന് പേ​രി​ട്ടു.


സ്വ​ർ​ണ​യി​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ജ​നു​സ്സി​ലെ സ​സ്യ​ങ്ങ​ളു​ടെ ഉ​ത്ഭ​വ​സ്ഥാ​ന​മാ​യി പ​ശ്ചി​മ​ഘ​ട്ട​ത്തെ ക​ണ​ക്കാ​ക്കു​ന്നു. ലോ​ക​ത്താ​കെ ഈ​യി​ന​ത്തി​ൽ 183ൽ​പ​രം സ​സ്യ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ത​ര സ​സ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി ശാ​ഖ​ക​ളാ​യി പി​രി​യു​ന്ന പൂ​ങ്കു​ല ഇ​വ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ അ​രു​വി​ക​ളോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പാ​റ​കെ​ട്ടു​ക​ളി​ൽ പ​റ്റി വ​ള​രു​ന്ന ഇ​വ​ക്ക് മാം​സ​ള​മാ​യ കി​ഴ​ങ്ങും മ​നോ​ഹ​ര​മാ​യ ഇ​ല​ക​ളും പൂ​ക്ക​ളുമുണ്ടാ​വും. നാ​ലു മാ​സ​ത്തോ​ള​മാ​ണ് ആ​യു​ർ​ദൈ​ർ​ഘ്യം.

അ​തീ​വ സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​മു​ള്ള സ​സ്യ​ങ്ങ​ളു​ടെ ഗ​ണ​ത്തിലുള്ളവയാണിത്​. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ സൗ​ദ്യ അ​റേ​ബ്യ​യി​ലെ പ്രി​ൻ​സ് സ​ത്തം ബി​ൻ അ​ബ്​​ദു​ൽ അ​സി​സ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​എം.​എം. സു​ൽ​ഫി​യോ​ടു​ള്ള ആ​ദ​ര​വാ​യാ​ണ് സ​സ്യ​ത്തി​ന് സൊ​ണ​റി​ല്ല സു​ൽ​ഫി എ​ന്ന് പേ​രി​ട്ട​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച് ഫൗ​ണ്ടേ​ഷ​നി​ലെ പി​ച്ച​ൻ എം. ​സ​ലിം, ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​മ കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യ ഡോ. ​ജോ​സ് മാ​ത്യു, തൃ​ശ്ശൂ​ർ കേ​ര​ള ഫോ​റ​സ്​​റ്റ് റി​സ​ർ​ച് സ​െൻറ​റി​ലെ ഡോ. ​ഹൃ​തി​ക് എ​ന്നി​വ​രാ​ണ് സ​സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:western ghatmalayalam newsscience news
News Summary - sonarilla sulfi western ghat-science news
Next Story