Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightറോക്കറ്റിന്​ തകരാർ;...

റോക്കറ്റിന്​ തകരാർ; ബ​ഹി​രാ​കാ​ശ​യാത്രികർ അത്​ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
Russian-rocket-malfunctions-during-launch
cancel

മോ​സ്​​കോ: ര​ണ്ട്​ യാ​ത്രി​ക​രു​മാ​യി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ വി​ക്ഷേ​പി​ച്ച റ​ഷ്യ​ൻ സോ​യു​സ്​ റോ​ക്ക​റ്റിന്​ തകരാർ. എന്നാൽ റോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സു​ര​ക്ഷി​ത​രാ​യി തിരിച്ചിറങ്ങിയതായി റ​ഷ്യ​യും നാ​സ​യും അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ക​സാ​ഖ്​​സ്​​താ​നി​ലെ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം 2.40നാ​ണ്​ റോ​ക്ക​റ്റ്​ പു​റ​പ്പെ​ട്ട​ത്.

റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​നാ​യ അ​ല​ക്​​സി ഒ​വ്​​ചി​നി​നും യു.​എ​സ്​ ശാ​സ്​​ത്ര​ജ്ഞ​നാ​യ നി​ക്ക്​ ഹേ​ഗു​മാ​ണ്​ ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​റു​മാ​സം ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​തി​നാ​ണ്​ ര​ണ്ടു​പേ​രും പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ വി​ക്ഷേ​പി​ച്ച ഉ​ട​ൻ റോ​ക്ക​റ്റി​ന്​ സാ​േ​ങ്ക​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. യാത്രികർ ഇരുന്ന റോക്കറ്റി​​െൻറ കാപ്​സ്യൂൾ മാത്രം വേർപ്പെടുത്തിയാണ്​ രക്ഷപ്പെട്ടത്​. ഇവർ ഇറങ്ങിയ പ്ര​ദേ​ശ​ത്തേ​ക്ക്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​െ​പ്പ​ട്ട​താ​യി നാ​സ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

സ​ഞ്ചാ​രി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റി​​െൻറ വ​ക്​​താ​വ്​ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. റ​ഷ്യ​യു​ടെ പ​ഴ​ക്ക​മു​ള്ള റോ​ക്ക​റ്റാ​ണ്​ സോ​യു​സ്. എ​ന്നാ​ൽ സു​ര​ക്ഷി​ത​മാ​യ ബ​ഹി​രാ​കാ​ശ വാ​ഹ​ന​മാ​യാ​ണ്​ ഇ​ത്​ അ​റി​യ​പ്പെ​ടു​ന്ന​ത്. യാ​ത്ര തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​താ​ണ്​ വ​ൻ ദു​ര​ന്തം ഒ​ഴി​വാക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiasciencenasaspace shuttletech news
News Summary - Russian rocket malfunctions during launch to space-technology
Next Story