നുഴഞ്ഞുകയറ്റ നിരീക്ഷണം: റിസാറ്റ്-2ബി ഉപഗ്രഹ വിക്ഷേപണം മെയ് 22ന്

12:26 PM
12/05/2019
RISAT-2B

ന്യൂഡൽഹി: റഡാർ ഇമേജിങ് എർത്ത് ഒബ്സർവേഷൻ സാറ്റലെറ്റി (റിസാറ്റ്-2ബി)ന്‍റെ വിക്ഷേപണം മെയ് 22ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നും രാവിലെ 5.27നാണ് ഉപഗ്രഹം വിക്ഷേപിക്കുക. 

അതിർത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാനായി രൂപം കൊടുത്ത റിസാറ്റ് പതിപ്പുകളിൽ ഏറ്റവും പുതിയതാണ് ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന റിസാറ്റ്-2ബി. 555 കിലോമീറ്റർ അകലെ 37 ഡിഗ്രിയിലുള്ള ഭ്രമണപഥത്തിൽ പി.എസ്.എൽ.വി-സി46 റോക്കറ്റാണ് റിസാറ്റ്-2ബിയെ എത്തിക്കുക. 

പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചുള്ള 48മത് വിക്ഷേപണമാണിത്. കൂടാതെ, സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള 72മത്തെയും ഒന്നാം വിക്ഷേപണ തറയിൽ നിന്നുള്ള 36മത് വിക്ഷേപണം കൂടിയാണ്. 

Loading...
COMMENTS