ഏറ്റവും പഴക്കമുള്ള സസ്യഫോസിൽ കണ്ടെത്തി
text_fieldsലണ്ടൻ: സസ്യങ്ങളുടേതെന്നു കരുതുന്ന ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ഫോസിലുകൾ ഇന്ത്യയിൽ നിന്നു കണ്ടെത്തി. 1.6 ബില്ല്യൺ വർഷം പഴക്കമുള്ള ചുവന്ന ആൽഗയുടെ ഫോസിലാണ് മധ്യപ്രദേശിലെ ചിത്രകൂടിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സ്വീഡിഷ് മ്യൂസിയം ഒാഫ് നാച്ച്വറൽ ഹിസ്റ്ററിയിലെ ഗവേഷരാണ് ഫോസിലുകൾ കണ്ടെത്തിയിരിക്കുന്നത്.
നേരത്തേ കരുതിയതിനേക്കാൾ വളരെ മുമ്പു തന്നെ ബഹുകോശം രൂപപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. പി.എൽ.ഒ.എസ് ബയോളജി എന്ന ജേർണലിലാണ് ഗവേഷണവിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതിനു മുമ്പ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ചുവന്ന ആൽഗയുടെ ഫോസിൽ 1.2 ബില്ല്യൺ വർഷം മുമ്പുള്ളതായിരുന്നു.
