ഭൂമിയിൽ 125 കോടി വർഷങ്ങൾക്ക്​ മുമ്പ്​ ​ജീവനുണ്ടായിരുന്നു

21:59 PM
24/12/2017
photosynthes
ടൊറ​േൻറാ: ഭൂമിയിൽ 125 കോടി വർഷങ്ങൾക്കുമുമ്പ്​ ജീവ​​​െൻറ തുടിപ്പ്​ ഉണ്ടായിരുന്നതായി ശാസ്​ത്രജ്ഞർ. 125 കോടി വർഷങ്ങൾക്കു മുമ്പുള്ള ആൽഗയുടെ ഫോസിലുകൾ കണ്ടെത്തിയതോടെയാണ്​ ജീവ​നുണ്ടായിരുന്നതായി തെളിഞ്ഞത്​. ഇത്​ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ആൽഗയുടെ ഫോസിലുകളാണെന്നാണ്​ ശാസ്​ത്രജ്ഞർ കരുതുന്നത്​. ഇതോടെ ഇത്രയും വർഷങ്ങൾക്കുമുമ്പ്​ പ്രകാശസംശ്ലേഷണം നടന്നിരുന്നതായി ശാസ്​​ത്രജ്ഞർ കണ്ടെത്തുകയായിരുന്നു. 

1990ൽ വടക്കൻ കാനഡയിലെ പാറക്കെട്ടിൽനിന്നാണ്​ 125 കോടി വർഷം പഴക്കമുള്ള ആൽഗയുടെ ഫോസിലുകൾ കണ്ടെടുത്തത്​. ഇവിടെനിന്നും ലഭിച്ച ആൽഗയുടെ ഫോസിൽ ആധുനിക ജീവജാലങ്ങളുടെ പൂർവികരാണെന്ന്​ ശാസ്​ത്രജ്ഞർ കരുതുന്നു. 54 കോടി  വർഷങ്ങൾക്കുമുമ്പ്​ കരീബിയൻ വിസ്​ഫോടനത്തിലൂടെയാണ്​ ജീവ​​​െൻറ ഉൽപത്തി എന്നാണ്​ ശാസ്​ത്രലോകം വിശ്വസിച്ചിരുന്നത്​. ആൽഗ കണ്ടെടുത്ത പാറക്കൂട്ടങ്ങൾക്ക്​ 104 കോടി  വർഷം പഴക്കമുണ്ട്​. 
Loading...
COMMENTS