Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightകടലിലെ ചൂട്​...

കടലിലെ ചൂട്​ റെക്കോർഡിലേക്ക്​; പ്രകൃതി ദുരന്തങ്ങൾക്ക്​ കാരണമാവുമെന്ന്​​ വിദഗ്​ധർ

text_fields
bookmark_border
SEA-TEMPERATURE
cancel

ലണ്ടൻ: കടലുകളിലെ താപനില 2019ൽ റെക്കോർഡ്​ ഉയരത്തിലെത്തിയെന്ന്​ റിപ്പോർട്ട്​. ഭൂമിയിലെ ചൂട്​ വർഷതോറും വർധിക് കുന്നുവെന്നതി​​െൻറ വ്യക്​തമായ സൂചനയാണ്​ ഇതെന്നാണ്​ വിലയിരുത്തൽ. ഹരി​തഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന താപത്തി​​ െൻറ 90 ശതമാനവും കടലുകളാണ്​ ആഗിരണം ചെയ്യുന്നത്​. ഒരു പരിസ്ഥിതി ജേണലിലാണ്​ ഇതുമായി ബന്ധപ്പെട്ട പഠനഫലം പ്രസിദ്ധീകരിച്ചത്​.

പുതിയ പഠന റിപ്പോർട്ട്​ പ്രകാരം കഴിഞ്ഞ പത്ത്​ വർഷങ്ങളിൽ റെക്കോർഡ്​ താപനിലയാണ്​ കടലുകളിൽ രേഖപ്പെടുത്തിയത്​. ഭൂമിയിലെ എല്ലാ മനുഷ്യരും 100 മെക്രോവേവ്​ ഓവനുകൾ എല്ലാ ദിവസം പ്രവർത്തിപ്പിച്ചാലുണ്ടാവുന്ന ചൂടിന്​ തുല്യമാണ്​ ഇപ്പോൾ കടലുകളിലെ അവസ്ഥ. കടലുകളിലെ ചൂട്​ വർധിക്കുന്നത്​ പ്രളയം, വരൾച്ച, കാട്ടുതീ, ജലനിരപ്പ്​ ഉയരുന്നത്​ എന്നിവക്കിടയാക്കുമെന്നാണ്​ വിലയിരുത്തൽ.

എത്ര വേഗമാണ്​ ഭൂമിയിൽ താപനില വർധിക്കുന്നതെന്ന്​ സമുദ്രങ്ങളിലെ ചൂടു കൂടുന്നത്​ തെളിയിക്കുന്നതായി മിനിസോറ്റയിലെ സ​െൻറ്​ തോമസ്​ യൂനിവേഴ്​സിറ്റി പ്രൊഫസർ ജോൺ അബ്രഹാം പറഞ്ഞു. 2019ൽ മാത്രമല്ല കടലുകളിൽ റെക്കോർഡ്​ താപനില രേഖപ്പെടുത്തിയത്​. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ കഴിഞ്ഞ 10 വർഷമായി കടലുകളിലെ താപനില റെക്കോർഡിലാണെന്ന്​ യു.എസിലെ പെൻ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റിയിലെ പ്രൊഫസർ മൈക്കൾ മാനും വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sciencetemperaturemalayalam newsoceanTechnology News
News Summary - Ocean temperatures hit record high as rate of heating accelerates-Science
Next Story