പു​തു​താ​യി തി​രി​ച്ച​റി​ഞ്ഞ ദി​നോ​സ​റു​ക​ൾ പ​രി​ണാ​മ പ​ഠ​ന​ത്തെ സ​ഹാ​യി​ക്കു​മെ​ന്ന്​

22:16 PM
03/09/2018
dinosers'-bone
പുതുതായി കണ്ടെത്തിയ ദിനോസറുകളുടെ അവശിഷ്​ടം

ടൊ​റ​േ​ൻ​റാ: ശാ​സ്​​ത്ര​സം​ഘം പു​തു​താ​യി ക​ണ്ടെ​ത്തി​യ ര​ണ്ടു ത​രം ദി​നോ​സ​റു​ക​​ളുടെ അവശിഷ്​ടം ഏ​ക​ദേ​ശം ഏ​ഴു കോ​ടി വ​ർ​ഷ​ത്തോ​ളം വ​രു​ന്ന​തും പ​രി​ണാ​മ പ​ഠ​ന​ത്തി​ൽ അ​വ്യ​ക്ത​ത നി​റ​ഞ്ഞ​തു​മാ​യ ഒ​രു കാ​ല​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന​തു​മാ​യേ​ക്കു​മെ​ന്ന്​ ഗ​വേ​ഷ​ക സം​ഘം.  ഇ​ത്​ ഒ​മ്പ​തി​നാ​യി​രം കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കും പ​തി​നാ​റാ​യി​രം കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ള്ള കാ​ല​മാ​ണെ​ന്നും കാ​ന​ഡ​യി​ലെ അ​ൽ​​ബെ​ർ​ട്ട സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. 

ക്​​സി​യു​നി​കു​സ്, ബാ​ന്നി​കു​സ്​ എ​ന്നീ ര​ണ്ട്​ ജീ​വി​വ​ർ​ഗ​ത്തി​ൽ​പെ​ട്ട ദി​നോ​സ​റു​ക​ൾ ജീ​വി​ച്ചി​രു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ​പെ​ട്ട തി​റോ​പോ​ഡ്​​സ്​ വി​ഭാ​ഗം പ​ക്ഷി​ക​ളെ​പ്പോ​ലെ പ​റ​ന്നു​യ​രാ​ൻ ക​ഴി​വു​ള്ള​വ​യാ​യി​രു​ന്നു. അ​ൽ​വാ​റെ​സോ​റോ​യ്​​ഡ്​​സ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ ചെ​റി​യ കൈ​പ്പ​ത്തി​ക​ളും കു​ഴി​യു​ണ്ടാ​ക്കാ​ൻ പാ​ക​ത്തി​ൽ നീ​ണ്ട വി​ര​ലു​​ക​ളോ​ടു കൂ​ടി​യ​വ​യു​മാ​യി​രു​ന്നു​വെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. 

മു​മ്പ്​ തി​രി​ച്ച​റി​ഞ്ഞ ഹാ​പ​ലോ​ഷി​റ​സ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യി​ൽ​നി​ന്നു​ള്ള പ​രി​ണാ​മ​ത്തി​ൽ പി​ന്നീ​ട്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന്​ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, മാം​സം ഭ​ക്ഷി​ച്ചി​രു​ന്ന ദി​നോ​സ​റു​ക​ൾ  ശ​ല​ഭ​ത്തീ​റ്റ​ക്കാ​ർ ആ​യി മാ​റി​യ​തെ​ങ്ങ​നെ​യെ​ന്ന​തി​ലേ​ക്ക്​ ഇ​വ​യു​ടെ സാ​മ്പി​ളു​ക​ൾ സൂ​ച​ന ന​ൽ​കു​ന്ന​താ​ണ്​ ഇൗ ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്​​ത്തു​ന്ന​ത്.

Loading...
COMMENTS