Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right‘യൂ​ട്രി​ക്കു​ലേ​റി​യ...

‘യൂ​ട്രി​ക്കു​ലേ​റി​യ ക​മ​റു​ദ്ദീ​നി​യ’; കേരളത്തിൽ പുതിയ മാംസഭോജി സസ്യം കണ്ടെത്തി

text_fields
bookmark_border
utricularia-kamarudheeni
cancel
camera_alt???????? ?????????? ????????? ?????

തി​രു​വ​ന​ന്ത​പു​രം: മാം​സ​ഭോ​ജി​ക​ളാ​യ സ​സ്യ​ങ്ങ​​ളു​ടെ ഗ​ണ​ത്തി​ലേ​ക്ക്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ പു​തി​യ അം​ഗം കൂ​ടി. കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ പു​തി​യ സ​സ്യ​ത്തി​​െൻറ പേ​ര്​ ‘യൂ​ട്രി​ക്കു​ലേ​റി​യ ക​മ​റു​ദ്ദീ​നി​യ’ എ​ന്നാ​ണ്. കാ​സ​ർ​കോ​ട്​ ഗ​വ. കോ​ള​ജി​ലെ സ​സ്യ​ശാ​സ്​​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​എ​സ്. അ​നി​ൽ​കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക​സം​ഘ​മാ​ണ്​ പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സ​സ്യ​ശാ​സ്​​ത്ര​വി​ഭാ​ഗം അ​സോ.​ പ്ര​ഫ​സ​റും പ​രി​സ്ഥി​തി ശാ​സ്​​ത്ര​ജ്ഞ​നും ആ​യി​രു​ന്ന ഡോ. ​ക​മ​റു​ദ്ദീ​ൻ​കു​ഞ്ഞി​​െൻറ സ്​​മ​ര​ണാ​ർ​ഥ​മാ​ണ്​ പു​തി​യ സ​സ്യ​ത്തി​ന്​ ഇൗ ​നാ​മ​ക​ര​ണം ന​ട​ത്തി​യ​ത്. 

 ​േക​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന 24 ത​രം മാം​സ​ഭോ​ജി സ​സ്യ​ഗ​ണ​ത്തി​ൽ പെ​ടു​ന്ന​താ​ണ്​ ഇ​ത്. എ​ന്നാ​ൽ മ​റ്റു​ള്ള​വ​യി​ൽ​നി​ന്ന്​ ദ​ള​ങ്ങ​ളു​ടെ ആ​കൃ​തി, ഇ​ര​യെ പി​ടി​ക്കു​ന്ന ട്രാ​പ്പു​ക​ളു​ടെ സ്വ​ഭാ​വം, വി​ത്തു​ക​ളു​ടെ സ​വി​ശേ​ഷ​ത എ​ന്നീ പ്ര​ത്യേ​ക​ത​യാ​ണ്​ വി​ഭി​ന്ന​മാ​ക്കു​ന്ന​ത്. വേ​രു​ക​ളി​ലും ത​ണ്ടു​ക​ളി​ലും ബ​ലൂ​ൺ ആ​കൃ​തി​യി​ലു​ള്ള ട്രാ​പ്പ്​​വ​ഴി​യാ​ണ്​ ഇ​ര പി​ടി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ലും വ​യ​ലി​ലു​മാ​ണ്​ ഇൗ ​സ​സ്യം വ​ള​രു​ന്ന​ത്. കോ​ട്ട​യ​ത്ത്​ വ​യ​ലി​ലാ​ണ്​ സ​സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ള​ത്തി​ലു​ള്ള സൂ​ക്ഷ്​​മ​ജീ​വി​ക​ളാ​ണ്​ സ​സ്യ​ത്തി​​െൻറ ഇ​ര. മ​ണ​മി​ല്ലാ​ത്ത മ​ഞ്ഞ​പ്പൂ​വും ഇൗ ​സ​സ്യ​ത്തി​​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. 

ന്യൂ​സി​ല​ൻ​ഡി​ൽ നി​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ‘ഫൈ​റ്റോ​ടാ​ക്​​സാ’ എ​ന്ന സ​യ​ൻ​സ്​ ജേ​ണ​ലി​ൽ ജൂ​ൺ നാ​ലി​ന്​ പു​തി​യ ക​ണ്ടു​പി​ടി​ത്ത​ത്തി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​നി​ൽ​കു​മാ​റി​​െൻറ കീ​ഴി​ൽ പി​എ​ച്ച്.​ഡി ചെ​യ്യു​ന്ന എ​സ്. ആ​ര്യ, റീ​ജ​ന​ൽ കാ​ൻ​സ​ർ സ​െൻറ​റി​ലെ വി​ഷ്​​ണു വ​ൽ​സ​ൻ, കാ​സ​ർ​കോ​ട്​ ഗ​വ.​ കോ​ള​ജി​ലെ സ​സ്യ​ശാ​സ്​​ത്ര അ​ധ്യാ​പ​ക​ൻ പി. ​ബി​ജു എ​ന്നി​വ​രും പ​ഠ​ന​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sciencekerala newsplantbotanyutreculeria kamaruddeena
News Summary - new plant found in kerala
Next Story