സൗരയൂഥത്തിന്​ പുറത്ത്​ ഭൂമിയെക്കാൾ വലിയ ഗ്രഹം

07:17 AM
11/09/2018
Wolf-503b

ടൊ​റ​േ​ൻ​റാ: ഭൂ​മി​യെ​ക്കാ​ൾ ര​ണ്ടി​ര​ട്ടി വ​ലു​പ്പ​മു​ള്ള ഗ്ര​ഹം സൗ​ര​യൂ​ഥ​ത്തി​ന്​ പു​റ​ത്ത്​ ശാ​സ്​​ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ ടെ​ല​സ്​​കോ​പ്​ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണ്​ ഭൂ​മി​യി​ൽ​നി​ന്ന്​ 145 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യാ​യി പു​തി​യ ഗ്ര​ഹം ക​ണ്ടെ​ത്തി​യ​ത്. വോ​ൾ​ഫ്​ 503 ബി ​എ​ന്നാ​ണ്​ ​ഗ്ര​ഹ​ത്തി​ന്​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ക​ണ്ടു​പി​ടി​ത്തം കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ കാനഡയിലെ ടൊറ​േൻറായിൽ ശാ​സ്​​ത്ര​ജ്ഞ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ലു​പ്പ​ത്തി​ലും തി​ള​ക്ക​ത്തി​ലും ഭൂ​മി​യെ​ക്കാ​ൾ മി​ക​ച്ചു​നി​ൽ​കു​ന്ന ഗ്ര​ഹ​ത്തി​ൽ ജ​ല​ത്തി​​​െൻറ സാ​ന്നി​ധ്യ​മു​​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​ഠ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കാ​നാ​ണ്​ ശാ​സ്​​ത്ര​ജ്ഞ​രുടെ തീ​രു​മാ​നം.

Loading...
COMMENTS