Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇത്​ ഹോളിവുഡ്​ ചിത്രമല്ല; ഭൂമിയെ മുക്കാൻ കൂറ്റൻ വാതക സൂനാമികൾ വരുന്നു, തമോഗർത്തങ്ങൾ സൃഷ്​ടിക്കാവുന്ന മഹാനാശത്തെ മുന്നറിയിപ്പ്​ നൽകി നാസ
cancel
Homechevron_rightTECHchevron_rightSciencechevron_rightഇത്​ ഹോളിവുഡ്​...

ഇത്​ ഹോളിവുഡ്​ ചിത്രമല്ല; ഭൂമിയെ 'മുക്കാൻ' കൂറ്റൻ വാതക സൂനാമികൾ വരുന്നു, തമോഗർത്തങ്ങൾ സൃഷ്​ടിക്കാവുന്ന മഹാനാശത്തെ മുന്നറിയിപ്പ്​ നൽകി നാസ

text_fields
bookmark_border

വാഷിങ്​ടൺ: ഇന്തോനേഷ്യൻ ദ്വീപിൽ തുടങ്ങി ലോകം മുഴുക്കെയും വർഷങ്ങൾ കഴിഞ്ഞ്​ ഫുകുഷിമയിലും സൂനാമി വിതച്ച മഹാനാശങ്ങളെ കുറിച്ച്​ ഭീതിയോടെ ഓർക്കാത്തവർ കുറവായിരിക്കും. എന്നാൽ, അതൊന്നുമല്ലാത്ത ഒരു സൂനാമിയെ മുന്നറിയിപ്പ്​ നൽകുകയാണ്​ നാസ. ശാസ്​ത്രത്തിന്​ ഇനിയും തെളിവു നൽകാനായില്ലെങ്കിലും പ്രപഞ്ചത്തിൽ എമ്പാടും ഉണ്ടെന്ന്​ ഉറപ്പുള്ള തമോ ഗർത്തങ്ങൾ സൃഷ്​ടിക്കാവുന്ന വാതക സൂനാമികളെ കുറിച്ചാണ്​ പുതിയ സൂചന. 'ഘടാഘടിയൻ' തമോ ഗർത്തങ്ങൾക്ക്​ നീല ഗ്രഹത്തിൽ വൻ വാതക സൂനാമി തീർക്കാനാകുമെന്നാണ്​ മുന്നറിയിപ്പ്​.

'ത്രില്ലർ ശാസ്​ത്ര നോവലിന്​ ചേർന്ന പേര്​: കൂറ്റൻ തമോഗർത്ത സൂനാമി'' എന്ന്​ തലക്കെട്ട്​ നൽകിയാണ്​ സമൂഹ മാധ്യമത്തിൽ നാസ വാർത്ത നൽകിയിരിക്കുന്നത്​. കൂറ്റൻ ​തമോഗർത്തങ്ങളുടെ ഗുരുത്വാകർഷണത്തിൽനിന്ന്​ രക്ഷപ്പെടുന്ന വാതകം ബഹിരാകാശ​ത്തി​െൻറ അങ്ങേയറ്റങ്ങളിൽ കൂടിച്ചേർന്ന്​ സൂനാമി പോലെ ഭൂമിക്കു മേൽ പതിക്കാമെന്നാണ്​ ശാസ്​ത്രജ്​ഞർ പറയുന്നത്​. അതി​െൻറ കമ്പ്യൂട്ടർ മാതൃകകളും ശാസ്​ത്രജ്​ഞർ വരച്ചെടുത്തിട്ടുണ്ട്​.

നാസ പുറത്തുവിട്ട സമൂഹ മാധ്യമ പോസ്​റ്റ്​ അതിവേഗമാണ്​ ലോകം കീഴടക്കിയത്​. ആശങ്കയായും കൗതുകമായും ലോകമേറ്റെടുത്ത വാർത്തക്കു പിന്നാലെയാണിപ്പോൾ ലോകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nasasupermassive black holesgas tsunamis
News Summary - Nasa’s post about how supermassive black holes can host ‘tsunamis’ of gas goes viral
Next Story