വിക്രം ലാൻഡർ ഇടിച്ചിറങ്ങിയതെന്ന് നാസ; ചിത്രങ്ങൾ പുറത്ത് 

  • ഒ​ക്ടോ​ബ​റി​ൽ വെ​ളി​ച്ച​മു​ള്ള സ​മ​യ​ത്ത് വീ​ണ്ടും ചി​ത്രം പ​ക​ർ​ത്തും

vikram-lander-landing-site-.jpg

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ- ര​ണ്ട് ദൗ​ത്യ​ത്തി​െൻറ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​നി​ടെ വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്ര​​െൻറ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ​താ​ണെ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച് നാ​സ. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് പു​ല​ർ​ച്ച സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​നി​ടെ സി​ഗ്​​ന​ൽ ന​ഷ്​​​ട​മാ​യ ലാ​ൻ​ഡ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്ന് ക​രു​തു​ന്ന ദ​ക്ഷി​ണ​ധ്രു​വ​ത്തി​െൻറ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ള്ള (ഹൈ ​റെ​സ​ലൂ​ഷ​ൻ) ചി​ത്ര​ങ്ങ​ൾ നാ​സ പു​റ​ത്തു​വി​ട്ടു. ആ​ദ്യ​മാ​യാ​ണ് അ​ന്താ​രാ​ഷ്​​​ട്ര ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി ലാ​ൻ​ഡ​ർ ഇ​ടി​ച്ചി​റ​ങ്ങി​യ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഐ.​എ​സ്.​ആ​ർ.​ഒ പോ​ലും ഇ​ടി​ച്ചി​റ​ങ്ങി​യ​താ​യി​രി​ക്കാ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 

നാ​സ​യു​ടെ ലൂ​നാ​ർ നി​രീ​ക്ഷ​ണ ഒാ​ർ​ബി​റ്റ​റി​ലെ (എ​ൽ.​ആ​ർ.​ഒ) സൂ​ക്ഷ്മ ദൃ​ശ്യ​ങ്ങ​ൾ വ​രെ ഒ​പ്പി​യെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള കാ​മ​റ സെ​പ്റ്റം​ബ​ർ 17ന് ​പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലെ നി​ര​വ​ധി ഗ​ർ​ത്ത​ങ്ങ​ളാ​ണ് ചി​ത്ര​ങ്ങ​ളി​ലു​ള്ള​ത്. ച​ന്ദ്ര​നി​ൽ ഇ​രു​ട്ട് വീ​ണു​തു​ട​ങ്ങി​യ സ​മ​യ​ത്ത് പ​ക​ർ​ത്തി​യ​വ​യാ​ണി​വ​യെ​ന്നും ലാ​ൻ​ഡ​റി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും നാ​സ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​റി​ൽ അ​നു​യോ​ജ്യ വെ​ളി​ച്ച​മു​ള്ള സ​മ​യ​ത്ത് കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​മെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി. ച​ന്ദ്ര​​െൻറ ദ​ക്ഷി​ണ​ധ്രു​വ​ത്തി​െൻറ 150 കി​ലോ​മീ​റ്റ​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന മേ​ഖ​ല​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ​ക​ർ​ത്തി​യ​തെ​ങ്കി​ലും സൂ​ര്യാ​സ്ത​മ​യ​മാ​യ​തി​നാ​ൽ വെ​ളി​ച്ചം കു​റ​വാ​യി​രു​ന്നു. എ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ലെ ഗ​ർ​ത്ത​ങ്ങ​ൾ​ക്കി​ട​യി​ൽ ലാ​ൻ​ഡ​ർ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​സ. 

നി​ഴ​ലി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന ലാ​ൻ​ഡ​റി​നെ ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മം. ച​ന്ദ്ര​​െൻറ ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​മാ​യ 20 കി​ലോ​മീ​റ്റ​റി​ൽ​നി​ന്നും കൂ​ടി​യ ദൂ​ര​മാ​യ 165 കി​ലോ​മീ​റ്റ​റി​ൽ​നി​ന്നും നാ​സ​യു​ടെ ലൂ​നാ​ർ നി​രീ​ക്ഷ​ണ ഒാ​ർ​ബി​റ്റ​റി​ന് ചി​ത്രം പ​ക​ർ​ത്താ​നാ​കും. സെ​പ്റ്റം​ബ​ർ 21ഒാ​ടെ​ത​ന്നെ ലാ​ൻ​ഡ​റി​െൻറ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നെ​ങ്കി​ലും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​തി​ന് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ടി​ച്ചി​റ​ങ്ങി​യ​താ​ണെ​ന്ന് നാ​സ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ലാ​ൻ​ഡ​ർ പ​തി​ച്ച സ്ഥ​ലം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നാ​യി​രി​ക്കും ഇ​നി ശ്ര​മം. 

 

Loading...
COMMENTS