നാ​സ ആ​സ്​​ഥാ​ന​ത്തി​ന്​ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​യാ​യ ആ​ദ്യ വ​നി​ത എ​ൻ​ജി​നീ​യ​റു​ടെ പേ​ര്​

00:10 AM
26/06/2020

വാ​ഷി​ങ്​​ട​ൺ: യു.എസ്​ ബഹിരാകാശ ഏജൻസി ‘നാ​സ’​യു​ടെ വാ​ഷി​ങ്​​ട​ൺ ഡി.​സി​യി​ലെ ആ​സ്​​ഥാ​ന​മ​​ന്ദി​ര​ത്തി​ന്​ അ​വ​രു​ടെ സ്​​ഥാ​പ​ന​ത്തി​ലെ ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യ വ​നി​ത എ​ൻ​ജി​നീ​യ​ർ മേ​രി ജാ​ക്​​സ​ണി​​​​െൻറ പേ​രി​ടു​ന്നു. ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ അ​മേ​രി​ക്ക​ൻ വ​നി​ത​ക​ൾ​ക്ക്​  എ​ൻ​ജി​നീ​യ​റി​ങ്, സാ​​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ ക​ട​ന്നു​വ​രാ​ൻ പ്ര​ചോ​ദ​ന​മാ​യ വ്യ​ക്തി​യാ​ണ്​ മേ​രി​യെ​ന്ന്​ നാ​സ വ്യക്തമാക്കി.

ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രെ 1940ക​ളി​ലാ​ണ്​ നാ​സ ജോ​ലി​ക്കെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പ​ക്ഷേ, ഇ​വ​ർ വം​ശീ​യ​വും ലിം​ഗ​പ​ര​വു​മാ​യ വേ​ർ​തി​രി​വ്​ തൊ​ഴി​ലി​ട​ത്തി​ൽ നേ​രി​ട്ടു. മേ​രി ജാ​ക്​​സ​ൺ 1951ലാ​ണ്​ നാ​സ​യി​ൽ എ​ത്തു​ന്ന​ത്. 2005ൽ ​മ​രി​ച്ചു. യു.​എ​സി​​​​െൻറ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണ്​ മേ​രി.

യു.​എ​സി​ൽ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ നേ​രി​ട്ട അ​വ​ഗ​ണ​ന​ക​ളു​ടെ ച​രി​ത്ര​പ​ര​മാ​യ വി​ല​യി​രു​ത്ത​ൽ സ​ജീ​വ​മാ​യ കാ​ല​ത്താ​ണ്​ മേ​രിയുടെ സം​ഭാ​വ​ന​ക​​ളോ​ട്​ ആ​ദ​ര​വ്​ പു​ല​ർ​ത്താ​ൻ നാ​സ തീ​രു​മാ​നി​ക്കു​ന്ന​ത്. 

Loading...
COMMENTS