ഒാ​പ​ർ​ച്യു​നി​റ്റി റോ​വ​ർ വി​ട​ചൊ​ല്ലി -പൊടിക്കാറ്റ്​ വില്ലനായി

  • ദൗ​ത്യം വി​ജ​യമെന്ന്​ നാസ

23:36 PM
14/02/2019
opportunity-mars-rover

ലോ​സ്​ ആ​ഞ്ജ​ല​സ്: ചൊ​വ്വ​യു​ടെ ര​ഹ​സ്യം തേ​ടി​പ്പോ​യ നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ പേ​ട​കം ഒാ​പ​ർ​ച്യു​നി​റ്റി റോ​വ​ർ വി​ട​വാ​ങ്ങി. 15 വ​ർ​ഷം ചൊ​വ്വ​യി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ ശേ​ഷ​മാ​ണ്​ റോ​വ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ബു​ധ​നാ​ഴ്ച കാ​ലി​ഫോ​ര്‍ണി​യ​യി​ലെ പാ​സ​ഡീ​ന​യി​ലു​ള്ള നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ​ൽ​ഷ​ന്‍ ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ന്ന വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് നാ​സ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഒാ​പ​ർ​ച്യു​നി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള അ​വ​സാ​ന ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ചൊ​വ്വ​യി​ലെ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ൽ ഒാ​പ​ർ​ച്യു​നി​റ്റി​ക്ക്​ മി​ഷ​ൻ ക​ൺ​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്​​ട​മാ​യി​രു​ന്നു. ഒാ​പ​ർ​ച്യു​നി​റ്റി ഭൂ​മി​യു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത് 2018 ജൂ​ണ്‍ പ​ത്തി​നാ​ണ്. ചൊ​വ്വ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ്  സൗ​രോ​ര്‍ജ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പേ​ട​ക​ത്തി​നു​​മു​ക​ളി​ല്‍ സൂ​ര്യ​നെ മ​റ​ച്ചി​രു​ന്നു. ഇ​തോ​ടെ, ജൂ​ണ്‍ ആ​ദ്യ​വാ​ര​ത്തോ​ടെ അ​തി​​െൻറ ചാ​ര്‍ജ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞു. പി​ന്നീ​ട്​  പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കു​റ​ച്ച് ചാ​ര്‍ജ് സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തി. ജൂ​ണോ​ടെ ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​സ​യു​ടെ മാ​ർ​സ്​ എ​ക്​​സ്​​പ്ലൊ​റേ​ഷ​ൻ റോ​വ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2003ലാ​ണ്​ പേ​ട​കം വി​ക്ഷേ​പി​ച്ച​ത്. 2004 ജ​നു​വ​രി​യി​ൽ ഓ​പ​ര്‍ച്യു​നി​റ്റി ചൊ​വ്വ​യി​ലി​റ​ങ്ങി. ചൊ​വ്വ​യി​ലെ ജ​ല​സാ​ന്നി​ധ്യ​ത്തെ കു​റി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ഗ്ര​ഹ​ത്തി​ലെ ജ​ല​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തും ഒാ​പ​ർ​ച്യു​നി​റ്റി​യാ​ണ്. 90 ദി​വ​സം മാ​ത്രം ചൊ​വ്വ​യി​ൽ ചെ​ല​വ​ഴി​ക്കു​മെ​ന്നാ​യി​രു​ന്നു പേ​ട​കം ചൊ​വ്വ​യി​ലേ​ക്ക്​ അ​യ​ക്കു​ േ​മ്പാ​ൾ നാ​സ ക​രു​തി​യ​ത്. എ​ന്നാ​ൽ, സ​ങ്ക​ൽ​പ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി 15 വ​ർ​ഷം സേ​വ​നം തു​ട​ർ​ന്നു. പേ​ട​ക​ത്തി​​െൻറ ദൗ​ത്യം വി​ജ​യ​മാ​ണെ​ന്നും നാ​സ അ​വ​കാ​ശ​പ്പെ​ട്ടു. 

Loading...
COMMENTS