Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചൊവ്വയിൽ ഹെലികോപ്​ടർ...

ചൊവ്വയിൽ ഹെലികോപ്​ടർ ഉടൻ പറക്കില്ല

text_fields
bookmark_border
NASA
cancel

ന്യൂ​യോ​ർ​ക്​: ചൊ​വ്വ ഗ്ര​ഹ​ത്തി​ലെ ഹെ​ലി​കോ​പ്ട​ർ പ​രീ​ക്ഷ​ണം മാ​റ്റി. ചൊ​വ്വ​യി​ലി​റ​ങ്ങി​യ നാ​സ​യു​ടെ ദൗ​ത്യം പെ​ഴ്‌​സി​വീ​യ​റ​ൻ​സി​‍െൻറ ഭാ​ഗ​മാ​യു​ള്ള ഇ​ൻ​ജെ​ന്യൂ​യി​റ്റി ഹെ​ലി​കോ​പ്​​ട​ർ ക​ഴി​ഞ്ഞ ദ​വി​സം പ​റ​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഹെ​ലി​കോ​പ്​​ട​റി​‍െൻറ ബ്ലേ​ഡു​ക​ൾ മി​നി​റ്റി​ൽ 2400 ത​വ​ണ ക​റ​ങ്ങു​ന്നു​ണ്ടോ​യെ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ക്കാ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു പ​റ​ക്ക​ൽ പ​രീ​ക്ഷ​ണം നീ​ട്ടി​യ​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം 14 നോ ​അ​തു​ക​ഴി​ഞ്ഞോ പ​രീ​ക്ഷി​ക്കു​മെ​ന്ന് നാ​സ അ​റി​യി​ച്ചു.

പ്ര​ശ്ന​കാ​ര​ണം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ഹെ​ലി​കോ​പ്​​ട​റി​നു മ​റ്റു കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നും നാ​സ അ​റി​യി​ച്ചു. 1.8 കി​ലോ ഭാ​ര​വും, നാ​ല്​ ബ്ലേ​ഡു​ക​ൾ വീ​ത​മു​ള്ള ര​ണ്ട്​ റോ​ട്ട​റു​ക​ളു​മു​ള്ള ഇ​ൻ​ജെ​ന്യൂ​യി​റ്റി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18നാ​ണ് പെ​ഴ്‌​സി​വീ​യ​റ​ൻ​സി​ൽ ചൊ​വ്വ​യി​ലെ​ത്തി​ച്ച​ത്. റോ​വ​റി​‍െൻറ ഹൃ​ദ​യ​ഭാ​ഗ​ത്തി​ലു​ള്ള പേ​ട​ക​ത്തി​ൽ സ്ഥി​തി​ചെ​യ്തി​രു​ന്ന ഹെ​ലി​കോ​പ്​​ട​റി​നെ പു​റ​ത്തി​റ​ക്കി ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ചൊ​വ്വ​യി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ക്ക​ൽ സാ​ധ്യ​മാ​ണോ എ​ന്ന​റി​യാ​ൻ ഇ​ൻ​ജെ​ന്യൂ​യി​റ്റി​യെ 10 അ​ടി ഉ​യ​ര​ത്തി​ൽ 30 സെ​ക്ക​ൻ​ഡ് പ​റ​ത്താ​നാ​ണു പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NASAMars helicopter
News Summary - NASA delays first flight of Mars helicopter to April 14
Next Story