വമ്പൻ ടെലിസ്കോപ്പിെൻറ വിക്ഷേപണം 2020 വരെയില്ലെന്ന് നാസ
text_fieldsവാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പിെൻറ വിക്ഷേപണം 2020 വരെയുണ്ടാവില്ലെന്ന് നാസ അറിയിച്ചു. 800 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിെൻറ വിക്ഷേപണമാണ് 2020 മേയ് വരെയുണ്ടാവില്ലെന്ന് നാസ അധികൃതർ വ്യക്തമാക്കിയത്. നേരത്തേ, 2019ൽ വിക്ഷേപണം നടത്താനാവുമെന്നായിരുന്നു നാസയുടെ കണക്കുകൂട്ടൽ.
നാസയുടെ ഹബിൾ സ്പേസ്, ടെലിസ്കോപ്പിനെയും മറ്റു ദൗത്യങ്ങളെയും ഏറെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിരുന്നു ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്. നാസയുെട സയൻസ് മിഷൻ ഡയറക്ടറേറ്റിെൻറ ഏറ്റവും വലിയ പദ്ധതിയാണിതെന്നും അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയാണിതെന്നും നാസ ആക്ടിങ് അഡ്മിനിസ്േട്രറ്റർ റോബർട്ട് ലൈറ്റ്ഫൂട്ട് അറിയിച്ചു.
