Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightകോവാക്​സിനെ...

കോവാക്​സിനെ രാഷ്​ട്രീയവൽക്കരിക്കുന്നു, ത​െൻറ കുടുംബത്തിന്​ ഒരു പാർട്ടിയുമായും ബന്ധമില്ല:​ ഭാരത്​ ബയോടെക്​ എംഡി

text_fields
bookmark_border
കോവാക്​സിനെ രാഷ്​ട്രീയവൽക്കരിക്കുന്നു, ത​െൻറ കുടുംബത്തിന്​ ഒരു പാർട്ടിയുമായും ബന്ധമില്ല:​ ഭാരത്​ ബയോടെക്​ എംഡി
cancel

ന്യൂഡൽഹി: വാക്സിൻ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നുവെന്നും ത​െൻറ കുടുംബാംഗങ്ങൾക്കാർക്കും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും കോവാക്​സി​െൻറ നിർമ്മാതാക്കളായ ഭാരത്​ ബയോടെകി​െൻറ എം.ഡി കൃഷ്​ണ എല്ല. തദ്ദേശീയ വാക്​സിനായ കോവാക്​സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതിനെതിരെ വിമർശനങ്ങളും ആരോപണങ്ങളുമുയർന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്​.

'ഇപ്പോൾ വാക്​സിൻ രാഷ്​ട്രീയവൽക്കരിക്കപ്പെടുകയാണ്​. എ​െൻറ കുടുംബാംഗങ്ങൾക്കാർക്കും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ഞാൻ​ വ്യക്​തമായി പറയാൻ ആഗ്രഹിക്കുന്നു. പലരും പല ആരോപണങ്ങളും പറഞ്ഞുപരത്തുകയാണ്​., ഇത് ഇന്ത്യൻ കമ്പനികൾക്ക്​ തിരിച്ചടി മാത്രമാണ് സമ്മാനിക്കുക. ഞങ്ങൾ അത് അർഹിക്കുന്നില്ല." വാക്‌സിൻ നിർമാണത്തിൽ കമ്പനിക്ക് വളരെയധികം അനുഭവ സമ്പത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയും ഫലപ്രാപ്​തിയും ഉറപ്പാക്കിയാണ്​ വാക്സിന്‍ നിര്‍മ്മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കാന്‍ വാക്സിനാകും. തദ്ദേശീയ വാക്സീനായതിനാലാണ് കോവാക്സീനെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവാക്​സിന് ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഒാഫ്​ ഇന്ത്യ അനുമതി നൽകിയത്​ വലിയ ആശങ്കയ്​ക്ക്​ ഇടയാക്കുമെന്നായിരുന്നു വിമർശനമുയർന്നത്​. ശശി തരൂർ എം.പിയടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Biotechcovaxinkrishna ella
News Summary - My family is not associated with any political party Bharat Biotech MD
Next Story