Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശ യുദ്ധോപകരണ...

ബഹിരാകാശ യുദ്ധോപകരണ സംവിധാനങ്ങൾ ഒരുക്കാൻ പുതിയ ഏജൻസി

text_fields
bookmark_border
dsro
cancel

ന്യൂഡൽഹി: ബഹിരാകാശ യുദ്ധത്തിനുള്ള ആയുധ സംവിധാനങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് രാജ്യത്ത് പ ുതിയ ഏജൻസി രൂപീകരിക്കാൻ കേന്ദ്ര സർക്കാറിന്‍റെ അനുമതി. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ സമിതിയാണ് പുതിയ ഏജൻസിക്ക് അനുമതി നൽകിയത്. ഡിഫൻസ് സ്പേസ് റിസർച്ച് ഏജൻസി (ഡി.എസ്.ആർ.ഒ) എന്നായിരിക്കും ഈ ഏജൻസി അറിയപ്പെടുകയെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ജോയിന്‍റ് സെക്രട്ടറി തലത്തിലുള്ള ശാസ്ത്രജ്ഞന്‍റെ മേൽനോട്ടത്തിലാണ് ഏജൻസിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ശാസ്ത്രജ്ഞരുടെ സംഘവും പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥ സംഘവും ഉൾപ്പെടുന്ന ത്രിതല സംവിധാനമാണ് പുതിയ ഏജൻസി.

ഡിഫൻസ് റിസർച്ച് ഏജൻസി (ഡി.എസ്.എ)ക്ക് വേണ്ടി ഗവേഷണ, വികസന സഹായങ്ങളാണ് ഡി.എസ്.ആർ.ഒ ലഭ്യമാക്കേണ്ടത്. ബഹിരാകാശ യുദ്ധത്തിൽ രാജ്യത്തെ സഹായിക്കുകയാണ് പുതിയ ഏജൻസി കൊണ്ട് ലക്ഷ്യമിടുന്നത്.

എയർ വൈസ് മാർഷൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ കീഴിൽ ബംഗളൂരു ആസ്ഥാനമായി ഡിഫൻസ് റിസർച്ച് ഏജൻസി (ഡി.എസ്.എ) സർക്കാർ രൂപീകരിച്ചിരുന്നു. കര, നാവിക, വ്യോമ സേനകളെ ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാപ്‌തമാക്കുകയാണ് ലക്ഷ്യമിടുന്നത്.

ബഹിരാകാശത്ത് വെച്ച് ഉപഗ്രഹം തകർക്കുന്ന ഇന്ത്യയുടെ മിസൈൽ പരീക്ഷണം വൻ വിജയകരമായിരുന്നു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രാജ്യങ്ങൾ ഉൾപ്പെട്ട എലൈറ്റ് ഗ്രൂപ്പിൽ ഇന്ത്യ അംഗമാവുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsspace warfare weapon systemDefence Space Research Agencydrsodsa
News Summary - Modi govt approves new agency to develop space warfare weapon systems -India News
Next Story