ഇനി തെറ്റില്ലാത്ത വിവർത്തനത്തിനും നിർമിത ബുദ്ധി
text_fieldsവാഷിങ്ടൺ: നിർമിതബുദ്ധി മനുഷ്യനെ ഇല്ലാതാക്കുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പ് നൽകിയ മഹാനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് വിടപറഞ്ഞെങ്കിലും ഇൗ രംഗത്ത് ഒാരോ ദിനവും പുറത്തുവരുന്നത് കൗതുകകരമായ വാർത്തകൾ. ചൈനീസിൽനിന്ന് ഇംഗ്ലീഷിലേക്ക് തെറ്റില്ലാതെ വിവർത്തനത്തിന് ശേഷിയുള്ള നിർമിത ബുദ്ധി സംവിധാനം വികസിപ്പിച്ചെടുത്തതായി മൈക്രോസോഫ്റ്റാണ് വെളിപ്പെടുത്തിയത്.
സാേങ്കതിക, അക്കാദമിക മേഖലകളിലെ പ്രമുഖർ ചേർന്നാണ് പുതിയ സംവിധാനം ലോകത്തിന് സമർപ്പിച്ചത്. ഒരേ കഥകൾ ഭാഷാവിദഗ്ധർക്കും കമ്പ്യൂട്ടറിനും ഒരേ സമയം നൽകി പരീക്ഷണവും നടത്തിയതായി ൈമക്രോസോഫ്റ്റ് അറിയിച്ചു. ഒരു യന്ത്രം തർജമ ചെയ്യുന്നത് മനുഷ്യൻ ചെയ്യുന്നതിനു തുല്യമാകുകയെന്നത് സ്വപ്നമായിരുന്നെന്നും അത് സാധിക്കുമെന്ന് കരുതിയില്ലെന്നും സാേങ്കതികവിദഗ്ധനായ സ്യൂഡോങ് ഹുവാങ് പറഞ്ഞു.
യന്ത്രതർജമയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പതിറ്റാണ്ടുകളോളമാണ് ഗവേഷകർ പ്രയത്നിച്ചത്. മനുഷ്യർ ചെയ്യുന്നതിനു തുല്യമായ തർജമ അസാധ്യമെന്ന് പലരും വിശ്വസിച്ചിരുന്നു. ഗവേഷകസംഘത്തിന് ഇൗ സാേങ്കതികമുന്നേറ്റത്തെ വിവിധ ഭാഷകളിലെ തർജമക്കായി മൈക്രോേസാഫ്റ്റ് വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന ഉൽപന്നവുമായി കൂട്ടിച്ചേർക്കാനാവും. അത് ഏത് സങ്കീർണമായ വാക്കുകളുടെയും ബഹുഭാഷകളിലുള്ള സ്വാഭാവികവും കൃത്യതയോടുള്ളതുമായ തർജമയിലേക്ക് വഴിതുറക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
