ഇ-​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ ഹാ​ക്ക​ർ​മാ​ർ ക​ട​ന്നു ക​യ​റി​; മു​ന്ന​റി​യി​പ്പു​മാ​യി മൈ​ക്രോ​സോ​ഫ്​​റ്റ്​

00:23 AM
15/04/2019
സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ: സു​ര​ക്ഷാ​പി​ഴ​വു​ണ്ടാ​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ടെ​ക്​ ഭീ​മ​നാ​യ മൈ​ക്രോ​സോ​ഫ്​​റ്റ്. ഇ-​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ ഹാ​ക്ക​ർ​മാ​ർ ക​ട​ന്നു ക​യ​റി​യെ​ന്നാ​ണ്​ മൈ​ക്രോ​സോ​ഫ്​​റ്റി​​െൻറ മു​ന്ന​റി​യി​പ്പ്. ഹാ​ക്ക​ർ​മാ​ർ ക​ട​ന്നു​ക​യ​റി​യ ഇ-​മെ​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മൈ​ക്രോ​സോ​ഫ്​​റ്റ്​ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്​. ചി​ല ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ഇ-​മെ​യി​ലി​ലേ​ക്ക്​  പു​റ​ത്തു​നി​ന്നു​ള്ള​വ​ർ ക​ട​ന്നു​ക​യ​റി​യെ​ന്ന്​ ​മൈ​ക്രോ​സോ​ഫ്​​റ്റ്​ അ​റി​യി​ച്ചു.

ജ​നു​വ​രി 1, മാ​ർ​ച്ച്​ 28 എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ്​ സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന്​ മൈ​ക്രോ​സോ​ഫ്​​റ്റി​നെ ഉ​ദ്ധ​രി​ച്ച്​ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ-​മെ​യി​ൽ അ​ഡ്ര​സ്, ഫോ​ൾ​ഡ​ർ നെ​യിം, ഇ-​മെ​യി​ലി​​െൻറ സ​ബ്​​ജ​ക്​​ട്​ ലൈ​ൻ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ചോ​ർ​ന്ന​തെ​ന്നും മൈ​ക്രോ​സോ​ഫ്​​റ്റ്​ വി​ശ​ദീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച മൈ​ക്രോ​സോ​ഫ്​​റ്റ്​ പ്ര​ശ്​​നം ബാ​ധി​ച്ച ഉ​പ​േ​യാ​ക്​​താ​ക്ക​ൾ പാ​സ്​​വേ​ഡു​ക​ൾ മാ​റ്റ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചു.


 
Loading...
COMMENTS