Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചൊവ്വാഗ്രഹം ജലത്തിന്‍റെ കലവറ; അടിയിൽ സംഭരിക്കപ്പെട്ടിട്ടുണ്ടെന്ന്​ ഗവേഷകർ- മനുഷ്യവാസം സാധ്യമാകുമോ?
cancel
Homechevron_rightTECHchevron_rightSciencechevron_rightചൊവ്വാഗ്രഹം...

ചൊവ്വാഗ്രഹം ജലത്തിന്‍റെ കലവറ; അടിയിൽ സംഭരിക്കപ്പെട്ടിട്ടുണ്ടെന്ന്​ ഗവേഷകർ- മനുഷ്യവാസം സാധ്യമാകുമോ?

text_fields
bookmark_border

വാഷിങ്​ടൺ: ഭൂമിക്കപ്പുറത്ത്​ മനുഷ്യവാസത്തിന്‍റെ സാധ്യതകൾ ആരായുന്ന തിരക്കിലാണ്​ ഏറെയായി ശാസ്​ത്രജ്​ഞർ. കാലാവസ്​ഥ അനുയോജ്യമാകാമെന്ന്​ പ്രതീക്ഷയുണ്ടെങ്കിലും ആവശ്യമായ ജലത്തിന്‍റെ അസാന്നിധ്യത്തിലായിരുന്നു എന്നും ആശങ്ക. എന്നാൽ, ആ വിഷയത്തിലും ആധി പിടിക്കേണ്ടതില്ലെന്നാണ്​ പുതിയ ഗവേഷണങ്ങൾ സൂചന നൽകുന്നത്​.

നാലു കോടി വർഷങ്ങൾക്ക്​ മുമ്പ്​ ചൊവ്വാഗ്രഹത്തിൽ സംഭവിച്ച മാറ്റം അവിടെയുണ്ടായിരുന്ന കുടിവെള്ളം ആകാശത്തേക്ക്​ നീരാവിയായി പോകാനിടയാക്കിയെന്നും ജലത്തിന്‍റെ സാന്നിധ്യം ഇനി കാര്യമായി തെര​യേണ്ടതില്ലെന്നുമായിരുന്നു ഇതുവരെയും ശാസ്​ത്ര ലോകത്ത്​ പറഞ്ഞുപരന്ന നിഗമനങ്ങളിലൊന്ന്​. എന്നാൽ, ഏറ്റവും പുതിയതായി 'സയൻസ്​' ജേണലിൽ വന്ന ഗവേഷണ പ്രകാരം ചൊവ്വയിൽ ഉണ്ടായിരുന്ന ജലത്തിന്‍റെ 30 ശതമാനം മുതൽ 99 ശതമാനം വരെ അപ്രത്യക്ഷമായിട്ടില്ലെന്നും അവ ഇപ്പോഴും പാറക്കല്ലുകൾക്കും കളിമണ്ണിനും അടിയിൽ ഊർന്നിറങ്ങികിടപ്പുണ്ടെന്നും പ്രതീക്ഷിക്കുന്നു. ​മുകളറ്റത്ത്​ ഉണങ്ങി മരുഭൂമി പോലെ കിടന്നാലും ജലം പൂർണമായി അസ്​തമിച്ചുവെന്ന്​ പറയാറായിട്ടില്ലെന്നാണ്​ കണ്ടെത്തൽ.

ചൊവ്വയിൽ മനുഷ്യവാസത്തിന്​ സാധ്യത തേടി 50 ഓളം ആകാശ യാത്രകൾ ഇതിനകം വിവിധ രാജ്യങ്ങൾ നടത്തിയിട്ടുണ്ട്​. ഇവയിൽ പലതും പരാജയമായിരുന്നു. മാസങ്ങളെടുത്താണ്​ ഓരോ പേടകവും ചൊവ്വാ പ്രതലത്തിൽ ഇറങ്ങുക. തുടർന്ന്​, കൃത്യമായ വിവരങ്ങൾ കൈമാറലാണ്​ ശ്രമകരമായ ദൗത്യം. അടുത്തി​െട മാത്രം യു.എസ്​, യു.എ.ഇ, ചൈന എന്നീ രാജ്യങ്ങളാണ്​ ചൊവ്വയിലേക്ക്​ പേടകങ്ങൾ പറഞ്ഞയച്ചത്​. പഴയകാലത്ത്​ ഇവിടെ ജീവിതം സാധ്യമായോ എന്നും അവി​ടുത്തെ പ്രകൃതി തുടർന്നും ജീവിതത്തിന്​ അനുകൂലമാണോ എന്നുമാണ്​ ഓരോ ഗവേഷണവും പ്രധാനമായി തെരയുന്നത്​.

460 ​േകാടി വർഷം മുമ്പ്​ രൂപമെടുത്ത ചൊവ്വയിൽ ജീവിതത്തിന്​ അനുകൂല സാഹചര്യമുണ്ടായിരുന്നുവെന്നാണ്​ അനുമാനം. പിന്നീട്​ വന്ന മാറ്റങ്ങൾ ഇപ്പോൾ കാണുന്ന അവസ്​ഥയിലേക്കു മാറ്റി. ഇവ തിരിച്ചുപിടിച്ച്​ വീണ്ടും ജീവിതം പിടിക്കലാണ്​ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterHuman LifeMars
News Summary - Mars Has Much More Water Than Previously Known
Next Story