ച​ങ്കി​ന്​ ഒ​രു ചൊ​ങ്ക​ൻ ക​സേ​ര

Manjeri Boys School
കൂ​ട്ടു​കാ​ര​നുവേണ്ടി യന്ത്ര ച​ക്ര​ക്ക​സേ​ര നി​ർ​മി​ച്ച മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ പി. ​മു​ഹ​മ്മ​ദ് സി​യാ​ദും പി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ലും ക​സേ​ര​ക്കൊ​പ്പം (അ​ഷ്​​ക​ർ ഒ​രു​മ​ന​യൂ​ർ​)

കു​ന്നം​കു​ളം: ആ​വ​ശ്യ​മാ​ണ്​ ക​ണ്ടു​പി​ടു​ത്ത​ത്തി​​​​​െൻറ മാ​താ​വ്​ എ​ന്ന ആ​പ്​​ത​വാ​ക്യം മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ പി. ​മു​ഹ​മ്മ​ദ് സി​യാ​ദി​​​​​െൻറ​യും പി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ലി​​​​​െൻറ​യും കാ​ര്യ​ത്തി​ൽ അ​ക്ഷ​രം പ്ര​തി ശ​രി​യാ​കു​ന്നു. അ​ത്ത​രം ക​ണ്ടു​പി​ടു​ത്തം ആ​ത്മ​സൗ​ഹൃ​ദ​ത്തി​​​​​​െൻറ നി​സ്സ​ഹാ​യ​ത​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ വേ​ണ്ടി​യാ​വുേ​മ്പാ​േ​ഴാ! അ​തി​​​​​െൻറ ഉൗ​ഷ്​​മ​ള​ത വേ​റി​ട്ട്​ നി​ൽ​ക്കും. കു​ന്നം​കു​ള​ത്ത്​ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്​ സി​യാ​ദും ഫൈ​സ​ലും കൊ​ണ്ടു​വ​ന്ന സ്മാ​ർ​ട്ട്‌ റോ​ബോ​ട്ടി​ക് വീ​ൽ​ചെ​യ​ർ അ​ങ്ങ​നെ​യൊ​ന്നാ​ണ്. ആ​ഴ​മു​ള്ള സൗ​ഹൃ​ദ​മാ​ണ്​ ഇ​തി​​​​​െൻറ പ്ര​ധാ​ന അ​സം​സ്​​കൃ​ത വ​സ്​​തു. 

ഇ​വ​രു​ടെ സ​ഹ​പാ​ഠി അ​ജി​ൻ​ഘോ​ഷ്​ എ​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ്​ സ്​​കൂ​ളി​ൽ എ​ത്തു​ക. ഓ​​ട്ടോ സ്‌​കൂ​ൾ​മു​റ്റ​മെ​ത്തു​മ്പോ​ൾ നീ​ട്ടി ഹോ​ണ​ടി​ക്കും. അ​പ്പോ​ൾ ക്ലാ​സി​ൽ നി​ന്ന് ര​ണ്ട്​ പേ​ർ ഓ​ട്ടോ​റി​ക്ഷ​ക്കു അ​രി​കി​ലെ​ത്തും-​സി​യാ​ദും ഫൈ​സ​ലും. പി​ന്നെ അ​വ​രി​ലൂ​ടെ​യാ​ണ്​ അ​ജി​ൻ​ഘോ​ഷി​​​​​െൻറ സ​ഞ്ചാ​രം. അ​ജി​ൻ​ഘോ​ഷ് ജ​ന്മ​നാ ശാ​രീ​രി​ക വൈ​ക​ല്യം ഉ​ള്ള കു​ട്ടി​യാ​ണ്. ഇ​വ​ന് വേ​ണ്ടി എ​ന്ത്​ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന ചി​ന്ത​ അ​വ​​​​​െൻറ ആ​ത്മ​മി​ത്ര​ങ്ങ​ളെ അ​ല​ട്ടി. അ​താ​ണ്​​ സ്മാ​ർ​ട്ട്‌ റോ​ബോ​ട്ടി​ക് വീ​ൽ​ചെ​യ​ർ എ​ന്ന ക​ണ്ടു​പി​ടു​ത്ത​ത്തി​ന്​ വ​ഴി​വെ​ച്ച​ത്. അ​തു​മാ​യാ​ണ്​ അ​വ​ർ കു​ന്നം​കു​ളം സം​സ്​​ഥാ​ന സ്​​കൂ​ൾ ശാ​സ്​േ​​ത്രാ​​ത്സ​വ​ത്തി​ലേ​ക്ക്​ വ​ണ്ടി​ക​യ​റി​യ​ത്.

ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​നി​ൽ ഏ​ഴ് മീ​റ്റ​ർ ദൂ​രം വ​രെ അ​തി​ന് സ​ഞ്ച​രി​ക്കാം. ത​ട​സ്സം ക​ണ്ടാ​ൽ വ​ഴി മാ​റി സ​ഞ്ച​രി​ക്കും. ഇ​തി​ന് 6000 രൂ​പ ചെ​ല​വാ​യി. ജി.​പി.​എ​സ് മു​ഖേ​ന നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ക​സേ​ര എ​വി​ടെ വേ​ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാം. 25,000 രൂ​പ​യു​ണ്ടാ​ക്കി അ​വ​രു​ടെ ച​ങ്കി​ന് ച​ലി​ക്കു​ന്ന ക​സേ​ര​യോ​രു​ക്ക​ണം. ഇ​നി​യു​ള്ള ശ്ര​മം അ​തി​നു​ള്ള​താ​ണ്.

Loading...
COMMENTS