Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightകരുത്തായി മലയാളി...

കരുത്തായി മലയാളി ‘കട്ടപ്പ’മാർ

text_fields
bookmark_border
chandrayan2
cancel
camera_alt??. ???????, ??. ?????????,? ???????????, ??. ?????????????, ??.??. ???????, ????. ?????????

തി​രു​വ​ന​ന്ത​പു​രം: ലോ​കം അ​റി​യാ​ൻ കൊ​തി​ക്കു​ന്ന ചാ​ന്ദ്ര​ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്ക് ച​ന്ദ്ര​യാ​ൻ-2​നെ വി​ക്ഷേ​പി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​​െൻറ വി​ശ്വാ​സ​ത്തി​ന് ക​രു​ത്താ​യ​ത് ‘ബാ​ഹു​ബ​ലി’​യു​ടെ ശ​ക്തി​യും മ​ല​യാ​ളി​യു​ടെ ബു​ദ്ധി​യും. മ​ഗി​ഴ്മ​തി സാ​മ്രാ​ജ്യ​ത്തി​ന് എ​ത്ര​ത്തോ​ളം വ​ലു​താ​ണോ ബാ​ഹു​ബ​ലി​യെ​ന്ന യോ​ദ്ധാ​വ്, അ​ത്ര​ത്തോ​ളം വി​ശ്വാ​സ​മാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ​ക്ക് ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3 എ​ന്ന റോ​ക്ക​റ്റി​നോ​ടും. 3850 കി​ലോ ഭാ​ര​മു​ള്ള ച​ന്ദ്ര​യാ​ൻ -2 മാ​യി​ട്ടാ​യി​രു​ന്നു ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ബാ​ഹു​ബ​ലി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3 ഇ​ന്ന​ലെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ച​ത്.

12 നി​ല കെ​ട്ടി​ട​ത്തി​​െൻറ പൊ​ക്ക​വും (143 അ​ടി) നാ​ലു​മീ​റ്റ​റി​ലേ​റെ വ്യാ​സ​വു​മു​ള്ള പ​ടു​കൂ​റ്റ​ൻ റോ​ക്ക​റ്റാ​ണ് ബാ​ഹു​ബ​ലി. 10,000 കി​ലോ​വ​രെ പു​ഷ്പം​പോ​ലെ എ​ടു​ത്തു​യ​ർ​ത്തു​ന്ന ത​ടി​മാ​ട​ൻ (ഫാ​റ്റ് ബോ​യ്). ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 86 അ​ടി ഉ​യ​ര​ത്തി​ൽ ഖ​ര ഇ​ന്ധ​നം നി​റ​ച്ച ര​ണ്ട് സ്ട്രാ​പ്പോ​ണു​ക​ൾ. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ദ്ര​വ ഇ​ന്ധ​ന ഭാ​ഗം. മൂ​ന്നാ​മ​ത് ഇ​ന്ത്യ​യി​ൽ​ത​ന്നെ വി​ക​സി​പ്പി​ച്ച ക്ര​യോ​ജ​നി​ക് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച അ​വ​സാ​ന ഭാ​ഗം, ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള ‍അ​റ​യി​ലാ​ണ് ച​ന്ദ്ര​യാ​ൻ -2നെ ​ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ്വ​ലി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഒ​റ്റ​ക്കു​തി​പ്പി​ൽ പ​തി​ന​ഞ്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബാ​ഹു​ബ​ലി ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തും.

ബാ​ഹു​ബ​ലി​യു​ടെ വ​ര​വ് ഇ​ങ്ങ​നെ
2008ൽ ​ഒ​ന്നാം ച​ന്ദ്ര​യാ​ൻ പേ​ട​ക​ത്തെ 22,860 കി​ലോ​മീ​റ്റ​റി​ലെ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് വി​ക്ഷേ​പി​ച്ച​ത്. എ​ന്നാ​ൽ, ര​ണ്ടാം ച​ന്ദ്ര​യാ​നെ 40,000 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ​ഥ​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3​യു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് വ​ഴി​വെ​ച്ച​ത്. ഒ​പ്പം മ​നു​ഷ്യ​നെ സു​ര​ക്ഷി​ത​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന വാ​ഹ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും. തി​രു​വ​ന​ന്ത​പു​ര​ത്തെ വി.​എ​സ്.​എ​സ്.​സി​യി​ലാ​യി​രു​ന്നു ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3​​​െൻറ നി​ർ​മാ​ണം. വ​ട്ടി​യൂ​ർ​ക്കാ​വ് എ​ൽ.​പി.​എ​സി​യി​ലാ​യി​രു​ന്നു റോ​ക്ക​റ്റി​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം വി​ക​സി​പ്പി​ച്ച​ത്. ചേ​ർ​ത്ത​ല​ക്കാ​ര​നും വി.​എ​സ്.​എ​സ്.​സി ഡ‍യ​റ​ക്ട​റു​മാ​യ എ​സ്. സോ​മ​നാ​ഥി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. 2014ൽ ​ജി.​എ​സ്.​എ​ൽ.​വി​യു​ടെ ആ​ദ്യ പ​റ​ക്ക​ൽ​വ​രെ​യും അ​ദ്ദേ​ഹ​ത്തി​​െൻറ ഊ​ണും ഉ​റ​ക്ക​വും റോ​ക്ക​റ്റി​നൊ​പ്പ​മാ​യി​രു​ന്നു.

മ​ദ്രാ​സ് എം.​ഐ.​ടി​യി​ൽ​നി​ന്ന്​ പ​ഠി​ച്ചി​റ​ങ്ങി​യ കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി കെ. ​ജ​യ​പ്ര​കാ​ശാ​യി​രു​ന്നു ജി.​എ​സ്.​എ​ൽ.​വി മി​ഷ​ൻ ഡ​യ​റ​ക്ട​ർ. പ​ത്ത​നം​തി​ട്ട ചി​റ്റൂ​ർ സ്വ​ദേ​ശി​യും ഖ​ര​ഗ്പു​ർ ഐ.​ഐ.​ടി​യി​ൽ​നി​ന്ന്​ ക്ര​യോ​ജ​നി​ക് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ എം.​ടെ​ക്കും പൂ​ർ​ത്തി​യാ​ക്കി​യ കെ.​സി. ര​ഘു​നാ​ഥ​പി​ള്ള​യാ​ണ് ജി.​എ​സ്.​എ​ൽ.​വി വെ​ഹി​ക്കി​ൾ ഡ​യ​റ​ക്ട​ർ. തി​രു​വ​ന​ന്ത​പു​രം സി.​ഇ.​ടി​യി​ൽ നി​ന്നു​ള്ള മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പി.​എം. അ​ബ്ര​ഹാ​മാ​ണ് അ​സോ​സി​യേ​റ്റ് വെ​ഹി​ക്കി​ൾ ഡ​യ​റ​ക്ട​ർ. ഇ​വ​രാ​യി​രു​ന്നു ബാ​ഹു​ബ​ലി​യു​ടെ സ്വ​പ്ന​ക്കു​തി​പ്പി​ന് ഊ​ർ​ജം ന​ൽ​കി​യ ക​ട്ട​പ്പ​മാ​ർ.

ച​രി​ത്രം കു​റി​ച്ച ച​ന്ദ്ര​യാ​ൻ -2 പേ​ട​ക​ത്തി​ലു​മു​ണ്ട് മ​ല​യാ​ളി സ്പ​ർ​ശം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​റും ഇ​പ്പോ​ൾ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സാ​റ്റ്​​ലൈ​റ്റ് സ​​െൻറ​ർ ഡ​യ​റ​ക്ട​റു​മാ​യ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി കു​ഞ്ഞി​കൃ​ഷ്ണ‍​​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ന്ദ്ര​യാ​ൻ -2 പേ​ട​കം നി​ർ​മി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജി. ​നാ​രാ​യ​ണ​നാ​ണ് മി​ഷ​​​െൻറ അ​സോ​സി​യേ​റ്റ് പ്രോ​ജ​ക്ട് ഡ‍യ​റ​ക്ട​ർ. ഇ​വ​ർ​ക്ക് കീ​ഴി​ൽ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളാ​യ ശാ​സ്ത്ര​ജ്ഞ​രു​ടെ​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ഒ​മ്പ​തു വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​മാ​ണ് ര​ണ്ടാം ച​ന്ദ്ര​യാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newstech newsMalayali ScientistChandrayaan 3
News Summary - Malayali Scientist in Chandrayaan 2 Mission -technology News
Next Story