Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചന്ദ്രനിലേക്ക്​ സൗജന്യ യാത്രാ ഓഫറുമായി​ കോടീശ്വരൻ; കൂടുതൽ ആപ്ലിക്കേഷനുകൾ​ ഇന്ത്യയിൽ നിന്ന്​
cancel
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രനിലേക്ക്​ സൗജന്യ...

ചന്ദ്രനിലേക്ക്​ സൗജന്യ യാത്രാ ഓഫറുമായി​ കോടീശ്വരൻ; കൂടുതൽ ആപ്ലിക്കേഷനുകൾ​ ഇന്ത്യയിൽ നിന്ന്​

text_fields
bookmark_border

ജാപ്പനീസ്​ ബില്യണയർ യുസാകു മേസാവ ലോകത്തുള്ള എല്ലാവർക്കുമായി ഒരു ഓഫർ മുന്നോട്ടുവെച്ചു. ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സ്​ ഫ്ലൈറ്റിൽ ചന്ദ്രോപരിതലം ചുറ്റിക്കാണാൻ എട്ട്​ പേരെ അദ്ദേഹത്തിന്​ ആവശ്യമുണ്ട്​. അദ്ദേഹത്തിന്‍റെ ട്വിറ്റർ ഹാൻഡിലിൽ ആയിരുന്നു എട്ട്​ സഹയാത്രികരെ ആവശ്യപ്പെട്ട്​ രംഗത്തെത്തിയത്​.

എന്നാൽ, നാല്​ ദിവസങ്ങൾകൊണ്ട്​ യുസാകുവിന്​ ലഭിച്ചിരിക്കുന്നത്​ അഞ്ച്​ ലക്ഷത്തിലധികം ആളുകളുടെ അപേക്ഷകളാണ്​​. തനിക്ക്​ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച 15 രാജ്യങ്ങളിൽ ഒന്നാമതുള്ളത്​ ഇന്ത്യയാണ്​ എന്നും അദ്ദേഹം ഒരു ട്വീറ്റിൽ വ്യക്​തമാക്കി. ശതകോടീശ്വരന്‍റെ അവസാനത്തെ ട്വീറ്റിലടക്കം ചന്ദ്രനിലേക്ക്​ 'എന്നെയും കൂട്ടുമോ' എന്ന ആവശ്യങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്​.

അതേസമയം, ബഹിരാകാശ സഞ്ചാരികളുമായി ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പറക്കാൻ ലക്ഷ്യമിട്ട്​ ശതകോടീശ്വരൻ ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സ്​ നിർമിക്കുന്ന സ്റ്റാർഷിപ്പിന്‍റെ പരീക്ഷണ പറക്കൽ ഭാഗികമായി വിജയിച്ചിരുന്നു. 10 കിലോ മീറ്റര്‍ ഉയരത്തില്‍നിന്നു ഭൂമിയില്‍ തിരികെയിറക്കാനുള്ള പരീക്ഷണമായിര​​ുന്നു സ്​പേസ്​ എക്​സ്​ നടത്തിയത്. റോക്കറ്റ് തിരികെ ഇറക്കിയെങ്കിലും വിജയം പ്രഖ്യാപിക്കുന്നതിന്​ നിമിഷങ്ങള്‍ക്ക്​ മുമ്പ്​ പൊട്ടിത്തെറിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elon muskSPACEX STARSHIPfree moon tripJapanese billionaire
News Summary - Japanese billionaire offering free moon trip gets 5L applications, most from India
Next Story