ചന്ദ്രയാൻ–1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന് നാസ VIDEO
text_fieldsവാഷിങ്ടൺ: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-1 ബഹിരാകാശ വാഹനം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന കണ്ടെത്തലുമായി അമേരിക്കൻ ബഹിരാകാശ എജൻസി നാസ. 2008 ഒക്ടോബർ 22നാണ് ഇന്ത്യ ചന്ദ്രയാൻ-1 വിക്ഷേപിച്ചത്. ആഗസ്റ്റ് 29, 2009ന് ചന്ദ്രയാൻ-1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക് നഷ്ടമാവുകയായിരുന്നു.
തങ്ങൾക്ക് നാസയുടെ എൽ.ആർ.ഒ സാറ്റ്ലെറ്റും ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ ഒന്നും ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞതായി നാസ അറിയിച്ചു. തങ്ങളുടെ ബഹിരാകാശ വാഹനം കണ്ടെത്തുന്നത് എളുപ്പമായിരുന്നുവെന്ന് അറിയിച്ച നാസ ഇന്ത്യയുടെ ചന്ദ്രയാൻ-1 കണ്ടെത്തുന്നത് ബുദ്ധിമുേട്ടറിയ കാര്യമാണെന്നും പറഞ്ഞു.
നാസയുടെ പുതിയ റഡാറിലൂടെയാണ് ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് കിലോ മീറ്ററുകൾ ദൂരെയുള്ള വസ്തുക്കൾ കണ്ടെത്തിയത്. ചന്ദ്രയാൻ–1നെ റഡാറിനുള്ള കൃത്യമായ ലക്ഷ്യമായിരുന്നുവെന്നും നാസ ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.