Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഭൗമനിരീക്ഷണ ഉപഗ്രഹം...

ഭൗമനിരീക്ഷണ ഉപഗ്രഹം (ഇ.ഒ.എസ് - 01) ഭ്രമണപഥത്തിൽ

text_fields
bookmark_border
ഭൗമനിരീക്ഷണ ഉപഗ്രഹം (ഇ.ഒ.എസ് - 01) ഭ്രമണപഥത്തിൽ
cancel

ബം​ഗ​ളൂ​രു: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ച്ച് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഐ.​എ​സ്.​ആ​ർ.​ഒ. അ​ത്യാ​ധു​നി​ക ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഇ.​ഒ.​എ​സ് - 01നെ​യും ഒ​മ്പ​ത് വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും വ​ഹി​ച്ചു​കൊ​ണ്ട് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.12ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ഒ​ന്നാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്ന്​ കു​തി​ച്ചു​യ​ർ​ന്ന പി.​എ​സ്.​എ​ൽ.​വി- സി- 49 ​പ​തി​ന​ഞ്ച്​ മി​നി​റ്റി​നു​ള്ളി​ൽ ഇ.​ഒ.​എ​സ് -01നെ ​വി​ജ​യ​ക​ര​മാ​യി ഭൂ ​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് ആ​റു മി​നി​റ്റി​നു​ള്ളി​ൽ മ​റ്റു ഒ​മ്പ​തു ഉ​പ​ഗ്ര​ഹ​ങ്ങ​ളും നി​ശ്ച​യി​ച്ച ഭ്ര​മ​ണ​പ​ഥ​ത്തി​െ​ല​ത്തി​ച്ചു. ക​ന​ത്ത ഇ​ടി​യോ​ടെ​യു​ള്ള മ​ഴ​യെ തു​ട​ർ​ന്ന് വി​ക്ഷേ​പ​ണ​ത്തി​ന് 15 മി​നി​റ്റ്​ മു​മ്പ് കൗ​ണ്ട് ഡൗ​ൺ നി​ർ​ത്തി​വെ​ച്ച​തോ​ടെ 3.02ന് ​നി​ശ്ച​യി​ച്ച വി​ക്ഷേ​പ​ണം പ​ത്തു മി​നി​റ്റ്​ വൈ​കി​യാ​ണ് ന​ട​ന്ന​ത്.

ജ​നു​വ​രി​യി​ൽ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ 'ജി​സാ​റ്റ് -30' ഫ്ര​ഞ്ച് ഗ​യാ​ന​യി​ൽ​നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പി​ച്ച​ത്. പി.​എ​സ്.​എ​ൽ.​വി​യു​ടെ 51ാം ദൗ​ത്യ​വും ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ​നി​ന്നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ​യും വി​ക്ഷേ​പ​ണ​മാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​ത്.

എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ക​ഴി​യു​ന്ന റി​സാ​റ്റ് ശ്രേ​ണി​യി​ൽ​പെ​ട്ട അ​ത്യാ​ധു​നി​ക ഉ​പ​ഗ്ര​ഹ​മാ​ണ് എ​ക്സ് ബാ​ൻ​ഡ് സി​ന്ത​റ്റി​ക് റ​ഡാ​റോ​ടു​കൂ​ടി​യ ഇ.​ഒ.​എ​സ്- 01 (എ​ർ​ത്ത് ഒ​ബ്സ​ർ​വേ​ഷ​ൻ സാ​റ്റ​ലൈ​റ്റ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroEOS-01
News Summary - Isro’s PSLV-C49/EOS-01 mission successful
Next Story