ഭീമൻ ഉപഗ്രഹം വിക്ഷേപണത്തിന്​ ഒരുങ്ങുന്നു

  • ഇ​ന്ത്യ ഇ​തു​വ​രെ വി​ക്ഷേ​പി​ച്ച​തി​ൽ ഏ​റ്റ​വും ഭാ​ര​മേ​റി​യ​താ​ണ്​ ജി.​സാ​റ്റ്​-11

22:53 PM
06/01/2018
isro

ന്യൂ​ഡ​ൽ​ഹി: ​​െഎ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഭീ​മ​ൻ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പ​ണ​ത്തി​ന്​ ഒ​രു​ങ്ങു​ന്നു. രാ​ജ്യ​​ത്തെ, പ്ര​ത്യേ​കി​ച്ച്​ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ഇ​ൻ​റ​ർ​നെ​റ്റ്​ സം​വി​ധാ​നം ​മെ​ച്ച​പ്പെ​ടു​ത്തു​ക​യും ഉ​പ​ഗ്ര​ഹാ​ധി​ഷ്​​ഠി​ത ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​വും ല​ക്ഷ്യ​മി​ട്ടാ​ണ്​ ആ​റു ട​ൺ ഭാ​ര​മു​ള്ള ജി.​സാ​റ്റ്​-11 നി​ർ​മി​ച്ച​ത്. 500 കോ​ടി രൂ​പ​യാ​ണ്​ ചെ​ല​വ്.

ഇ​ന്ത്യ ഇ​തു​വ​രെ വി​ക്ഷേ​പി​ച്ച​തി​ൽ ഏ​റ്റ​വും ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹ​മാ​യ ജി.​സാ​റ്റ്​-11 ഫ്ര​ഞ്ച്​ ഗ​യാ​ന​യി​ൽ​നി​ന്നാ​ണ്​ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ക്കു​ക. നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യ ഉ​പ​ഗ്ര​ഹം ഫ്ര​ഞ്ച് ഗ​യാ​ന​യി​ലെ കൗ​റു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. വി​ക്ഷേ​പ​ണ​ത്തി​ന്​ അ​തി​വേ​ഗ​ത​യു​ള്ള​തും കൂ​ടു​ത​ൽ ഭാ​രം വ​ഹി​ക്കു​ന്ന​തു​മാ​യ ഫ്ര​ഞ്ച്​ ഏ​രി​യ​ൻ-5 റോ​ക്ക​റ്റ്​ വാ​ട​ക​ക്കെ​ടു​ത്തി​ട്ടു​ണ്ട്. ജി.​സാ​റ്റ്​-11​​െൻറ ഒാ​രോ സോ​ളാ​ർ പാ​ന​ലി​നും നാ​ലു​മീ​റ്റ​ർ നീ​ള​മു​ണ്ട്. ഇ​ന്ത്യ ഇ​തു​വ​രെ വി​ക്ഷേ​പി​ച്ച ഏ​താ​ണ്ട്​ എ​ല്ലാ ഉ​പ​​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ശേ​ഷി​ക്ക്​ തു​ല്യ​മാ​ണ്​ ജി.​സാ​റ്റ്​-11​​േ​ൻ​റ​ത്.

Loading...
COMMENTS