ചന്ദ്രയാൻ-2 വിക്ഷേപണം ജൂലൈയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2ന്‍റെ വിക്ഷേപണം ജൂലൈ രണ്ടാം വാരം നടക്കും. ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (െഎ.എസ്.ആർ.ഒ) വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒാർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രഗ്യാൻ) എന്നീ മൂന്ന് ഘടകങ്ങളുള്ള പേടകത്തെ ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റാണ് വഹിക്കുക. സെപ്റ്റംബർ ആറിന് ചന്ദ്രയാൻ-2 ചാന്ദ്രോപരിതലത്തിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ.
ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന റോവർ അവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ചാന്ദ്രോപരിതലത്തിൽ ഗവേഷണം നടത്താൻ െഎ.എസ്.ആർ.ഒ ആദ്യമായി റോവർ ഉപയോഗിക്കുന്നത് ഇത്തവണയാണ്.

ദൗത്യത്തിന് 800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 3,290 കിലോയാണ് ബഹിരാകാശ വാഹനത്തിന്റെ ഭാരം. രാജ്യത്തിെൻറ ഉപഗ്രഹം ഇറങ്ങാത്ത ചന്ദ്രെൻറ ഭാഗത്ത് പേടകം ഇറക്കാനാണ് ലക്ഷ്യമിടുന്നത്. േനരത്തെ, ഏപ്രിലിലാണ് ചന്ദ്രയാൻ-2 വിക്ഷേപണം െഎ.എസ്.ആർ.ഒ നിശ്ചയിച്ചിരുന്നത്.
2008 ഒക്ടോബർ 22നാണ് ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-1 ഇന്ത്യ വിക്ഷേപിച്ചത്. 2009 ആഗസ്റ്റ് 29ന് ചന്ദ്രയാൻ-1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ ദൗത്യത്തിന് 10 വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്.
2022ൽ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു പേരെ ഒരുമിച്ച് ബഹിരാകാശത്ത് എത്തിക്കാനാണ് ഐ.എസ്.ആർ.ഒ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
