Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസൈനിക ഉപഗ്രഹം...

സൈനിക ഉപഗ്രഹം മൈക്രോസാറ്റ്​ ആറും കലാംസാറ്റും വിക്ഷേപിച്ചു

text_fields
bookmark_border
pslv-c-44
cancel

ബംഗളൂരു: സൈനികാവശ്യത്തിനായി നിർമിച്ച ഇമേജിങ്​ ഉപഗ്രഹം മൈക്രോസാറ്റ്​ ആർ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിർമിച്ച കുഞ്ഞൻ ഉപഗ്രഹം കലാംസാറ്റ്​ എന്നിവ പി.എസ്​.എൽ.വി സി-44 റോക്കറ്റി​​​​​െൻറ ചിറകിലേറി വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്​ച രാത്രി 11.37ന്​ ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ്​ ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നാണ്​ പി.എസ്​.എൽ.വി സി-44 കുതിച്ചത്​.

ഇൗ വർഷം ​െഎ.എസ്​.ആർ.ഒയുടെ ആദ്യ വിക്ഷേപണം കൂടിയാണിത്​.റോക്കറ്റി​​​​​െൻറ നാലാം ഘട്ടത്തെ (പി.എസ്​ നാല്​) ഉപഗ്രഹ ഭ്രമണത്തിനുള്ള പ്ലാറ്റ്​ഫോമായി ഉപയോഗപ്പെടുത്തുന്ന ആദ്യ പരീക്ഷണം കൂടിയാണ്​ കലാംസാറ്റിലൂടെ ​െഎ.എസ്​.ആർ.ഒ സാധ്യമാക്കുന്നത്​.

ചെന്നൈയിലെ സ്​പേസ്​ കിഡ്​സി​​​​​െൻറ മേൽനോട്ടത്തിൽ വിദ്യാർഥികൾ നിർമിച്ച ഉപഗ്രഹമാണ്​ കലാം സാറ്റ്​. മുൻ രാഷ്​ട്രപതിയും ശാസ്​ത്രജ്​ഞനുമായിരുന്ന എ.പി.ജെ. അബ്​ദുൽ കലാമിനോടുള്ള ആദരസൂചകമായാണ്​ ഉപഗ്രഹത്തിന്​ കലാംസാറ്റ്​ എന്ന പേര്​ നൽകിയത്​. 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച 1.2 കിലോ മാത്രം ഭാരമുള്ള ഇൗ കുഞ്ഞൻ ​ഉപഗ്രഹവും പി.എസ്​ നാലും ചേർന്നുള്ള പരീക്ഷണം ഒന്നര മണിക്കൂർ മുതൽ 14 മണിക്കൂർ വരെയാണ്​ കണക്കാക്കുന്നതെന്ന്​ ​െഎ.എസ്​.ആർ.ഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു.

സൈനികാവശ്യങ്ങൾക്കായി ഭൂമിയിൽനിന്നുള്ള ചിത്രങ്ങൾ പകർത്തുകയാണ്​ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്​ കീഴിൽ നിർമിച്ച മൈക്രോസാറ്റ്​ ആർ ഉപഗ്രഹത്തി​​​​െൻറ ലക്ഷ്യം. 130 കിലോയാണ്​ ഭാരം. ഭൂമിയിൽനിന്ന്​ 277 കിലോമീറ്റർ അകലെയുള്ള പോളാർ ഭ്രമണപഥത്തിലേക്ക്​ മൈക്രോസാറ്റ്​ ആറിനെ എത്തിക്കുന്നതോടെ ഇതുവരെ പി.എസ്​.എൽ.വി വിക്ഷേപിച്ചതിൽ ഏറ്റവും താഴ്​ന്ന ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹം കൂടിയാവും ഇത്​. രണ്ടു വീതം ഘട്ടങ്ങളിൽ ഖര ഇന്ധനവും ദ്രാവക ഇന്ധനവും ഉപയോഗിക്കുന്ന പി.എസ്​.എൽ.വി ഇന്ത്യയുടെ വിശ്വസ്​ത വിക്ഷേപണ വാഹനമായാണ്​ അറിയപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrotech newsPSLV-C44Microsat-RKalamsat
News Summary - Isro successfully launches PSLV-C44 with Microsat-R, Kalamsat onboard-technology news
Next Story