31 ഉപഗ്രഹങ്ങളുമായി ​െഎ.എസ്​.ആർ.ഒയുടെ റോക്കറ്റ്​ ജനുവരിയിൽ​ ബഹിരാകാശത്തേക്ക്​

11:26 AM
30/12/2017
Satellite

ബംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ പേടകമായ കാർ​േട്ടാസാറ്റ്​ -രണ്ട്​ സീരീസ്​ അടക്കം 31 ഉപഗ്രഹങ്ങളുമായി ​െഎ.എസ്​.ആർ.ഒയുടെ പി.എസ്​.എൽ.വി സി 40 റോക്കറ്റ്​ ജനുവരി 10ന്​ ബഹിരാകാശത്തേക്ക്​ കുതിക്കും. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ്​ ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നുള്ള വിക്ഷേപണത്തിന്​ ഒരുക്കങ്ങൾ പൂർത്തിയായതായി ​െഎ.എസ്​.ആർ.ഒയിലെ മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു.  കഴിഞ്ഞ ആഗസ്​റ്റിൽ ​നാവിഗേഷൻ ഉപഗ്രഹമായ െഎ.ആർ.എൻ.എസ്​.എസ്​^ വൺ എച്ചി​​െൻറ വിക്ഷേപണ പരാജയത്തിന്​ ശേഷം ​നടക്കുന്ന ​ആദ്യ പി.എസ്​.എൽ.വി ദൗത്യം കൂടിയാണിത്​. 

കാർ​േട്ടാസാറ്റ്​ -രണ്ട്​ സീരീസിനെ ഭ്രമണപഥത്തിലെത്തിക്കുക എന്നതു​തന്നെയാണ്​ ഇൗ വിക്ഷേപണത്തിൽ പ്രധാനം. ഫിൻലൻഡ്​​, യു.എസ്​.എ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയിൽനിന്നുള്ള ഒാരോ മൈക്രോ, നാനോ ഉപഗ്രഹങ്ങളുമാണ്​ വിക്ഷേപണത്തിനുള്ളത്​

Loading...
COMMENTS