കാർട്ടോസാറ്റ്-3 വിക്ഷേപണം വിജയകരം

07:31 AM
27/11/2019
cartostate

ബം​ഗ​ളൂ​രു: ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​നാ​യി അ​ത്യാ​ധു​നി​ക ചി​ത്രീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ള്ള ‘കാ​ർ​ട്ടോ​സാ​റ്റ്-3യുടെ വിക്ഷേപണം വിജയകരം. 17 മിനിറ്റ്​ 40 സെക്കൻഡിൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.അമേരിക്കയുടെ 13 നാനോ സാറ്റ്​ലൈറ്റുകളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്​ 

ബു​ധ​നാ​ഴ്ച രാ​വി​ലെ 9.28ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്ന്​  ‘കാ​ർ​ട്ടോ​സാ​റ്റ്-3’ കൃ​ത്രി​മോ​പ​ഗ്ര​ഹ​വു​മാ​യി പി.​എ​സ്.​എ​ൽ.​വി- സി-47 ​കു​തി​ച്ചു​യ​ർന്നത്​.

റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ ത​റ​യി​ലേ​ക്ക് മാ​റ്റി അ​ന്തി​മ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.28നാ​ണ് 26 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന കൗ​ണ്ട് ഡൗ​ൺ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് റോ​ക്ക​റ്റി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​ന്ധ​നം നി​റ​ക്കു​ന്ന പ്ര​വൃ​ത്തി​യും ന​ട​ന്നു. പി.​എ​സ്.​എ​ൽ.​വി​യു​ടെ 49ാമ​ത്തെ​യും പി.​എ​സ്.​എ​ൽ.​വി എ​ക്സ് എ​ൽ ​ഭാ​ഗ​ത്തി​ലെ 21ാമ​ത്തെ​യും വി​ക്ഷേ​പ​ണ​മാ​ണ് ബു​ധ​നാ​ഴ്ച ന​ട​ന്നത്​.  

Loading...
COMMENTS