Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightച​ന്ദ്ര​യാ​ൻ-2​​...

ച​ന്ദ്ര​യാ​ൻ-2​​ പേടകത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടു

text_fields
bookmark_border
Chandrayaan-2
cancel

ബംഗളൂരു: ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2​​ പേടകത്തിന്‍റെ ദ ൃശ്യങ്ങൾ പുറത്തുവിട്ടു. ബംഗളൂരുവിലെ ഇ​ന്ത്യ​ൻ സ്പേ​സ് റി​സേ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (​െഎ.​എ​സ്.​ആ​ർ.​ഒ) ആസ്ഥാന ത്തെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ജൂലൈ ഒമ്പതിനും 16നും ഇടയിലാണ് ച​ന്ദ്ര​യാ​ൻ-2​​ന്‍റെ വി​ക്ഷേ​പ​ണം നടക്കുക.

ര​ണ്ടാ​ം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​ത്തിലെ ഏറ്റവും വലിയ പ്രത്യേകത 'വിക്രം' എന്ന പേരിലുള്ള ലാൻഡർ ആണ്. പേട കത്തിന്‍റെ സോഫ്റ്റ് ലാൻഡിങ് രീതി ആദ്യമായാണ് െഎ.​എ​സ്.​ആ​ർ.​ഒ പരീക്ഷിക്കുന്നത്. ഒന്നാം ചാ​ന്ദ്രയാൻ ദൗ​ത്യ​ത്തിൽ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് പരീക്ഷിച്ചിരുന്നത്. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് സോഫ്റ്റ് ലാൻഡിങ് പരീക്ഷിച്ച് വിജയിച്ച മറ്റ് രാജ്യങ്ങൾ.

Chandrayaan-2

ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ഒാർബിറ്റർ, ചാ​ന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡർ (വിക്രം), ചാ​ന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ആറു ചക്രമുള്ള റോവർ (പ്രഗ്യാൻ) എന്നീ മൂന്ന് ഘടകങ്ങളുള്ള പേടകത്തെ ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റാണ് വഹിക്കുക. സെപ്റ്റംബർ ആറിന് ച​ന്ദ്ര​യാ​ൻ-2 ചാ​ന്ദ്രോപരിതലത്തിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ.

Chandrayaan-2

ചന്ദ്രന്‍റെ മധ്യരേഖയിൽ നിന്ന് തെക്കോട്ട് മാറിയാണ് ച​ന്ദ്ര​യാ​ൻ-2​​ പേടകം ഇറക്കുക. മറ്റൊരു രാജ്യവും മധ്യരേഖയിൽ നിന്ന് മാറി പേടകം ഇറക്കിയിട്ടില്ല. ചാ​ന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന റോവർ അവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ചാ​ന്ദ്രോപരിതലത്തിൽ ഗ​വേ​ഷ​ണം ന​ട​ത്താ​ൻ െഎ.​എ​സ്.​ആ​ർ.​ഒ ആ​ദ്യ​മാ​യി റോ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഇത്തവണയാണ്.

Chandrayaan-2

ദൗ​ത്യ​ത്തി​ന്​ 800 കോ​ടി രൂ​പ​യാ​ണ്​ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 3,290 കി​ലോ​യാ​ണ്​ ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​​ന്‍റെ ഭാ​രം. േനരത്തെ, ഏപ്രിലിലാണ് ച​ന്ദ്ര​യാ​ൻ-2​​ വിക്ഷേപണം െഎ.​എ​സ്.​ആ​ർ.​ഒ നിശ്ചയിച്ചിരുന്നത്.

2008 ഒക്​ടോബർ 22നാണ്​ ആദ്യത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ചന്ദ്രയാൻ-1 ഇന്ത്യ വിക്ഷേപിച്ചത്​. 2009 ആഗസ്​റ്റ്​ 29ന് ചന്ദ്രയാൻ-1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക്​ നഷ്​ടമാവുകയായിരുന്നു. ആദ്യ ദൗത്യത്തിന് 10 വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്.

2022ൽ ​ഇ​ന്ത്യ​ക്കാ​ര​നെ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ക്കാ​നാ​ണ്​ ലക്ഷ്യമിടു​ന്ന​ത്. മൂ​ന്നു​ പേ​രെ ഒ​രു​മി​ച്ച്​ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ക്കാ​നാ​ണ് ഐ.എസ്.ആർ.ഒ​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newstech newsChandrayaan 3
News Summary - India's second lunar mission Chandrayaan-2 Pictures Out -Technology News
Next Story