നാസയുടെ ചരിത്രദൗത്യത്തിൽ ഹൈദരാബാദുകാരൻ 

22:14 PM
11/01/2020

ഹ്യൂ​സ്​​റ്റ​ൻ: ച​രി​ത്ര​പ്ര​ധാ​ന ദൗ​ത്യ​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി ‘നാ​സ’​യു​ടെ വ​രും പ​ദ്ധ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​വും. ചൊ​വ്വ​യി​ൽ മ​നു​ഷ്യ​നെ ഇ​റ​ക്കു​ക​യെ​ന്ന ദൗ​ത്യ​മ​ട​ക്ക​മു​ള്ള ‘ആ​ർ​ടെ​മി​സ്​ പ്രോ​ജ​ക്​​ടി’​ലേ​ക്ക്​ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 11 പേ​രി​ലൊ​രാ​ളാ​യി ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ കു​ടും​ബ​ത്തി​ലെ രാ​ജ ജോ​ൻ വ​ർ​പു​തൂ​ർ ചാ​രി​യും. 18,000 അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ 2017ൽ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട്​ നാ​സ​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്, യു.​എ​സ്​ വ്യോ​മ​സേ​ന​യി​​ൽ കേ​ണ​ലാ​യ രാ​ജ ചാ​രി​യ​ട​ക്ക​മു​ള്ള​വ​ർ.  

വി​ദ്യാ​ഭ്യാ​സ​ത്തി​​െൻറ പ്ര​ധാ​ന്യം മ​ന​സ്സി​ലാ​ക്കി അ​മേ​രി​ക്ക​യി​ലേ​ക്ക്​ കു​ടി​യേ​റി​യ ത​​െൻറ പി​താ​വ്​ ശ്രീ​നി​വാ​സ ചാ​രി​യു​ടെ സ്വ​പ്​​ന​മാ​ണ്​ ഇ​ന്ന്​ നി​റ​വേ​റി​യി​രി​ക്കു​ന്ന​ത്​ എ​ന്നാ​ണ്​ രാ​ജ ചാ​രി നേ​ട്ട​ത്തോ​ട്​ പ്ര​തി​ക​രി​ച്ച​ത്. യു.​എ​സ്​ വ്യോ​മ അ​ക്കാ​ദ​മി​യി​ലും പി​ന്നീ​ട്​ മ​സാ​ചൂ​സ​റ്റ്​​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ലും (എം.​ഐ.​ടി) യു.​എ​സ്​ നേ​വ​ൽ ടെ​സ്​​റ്റ്​ പൈ​ല​റ്റ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഈ 41​കാ​ര​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്.   


 

Loading...
COMMENTS