Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഐ.എസ്​.ആർ.ഒ സ്വന്തം​...

ഐ.എസ്​.ആർ.ഒ സ്വന്തം​ ബഹിരാകാശനിലയം നിർമിക്കുന്നു

text_fields
bookmark_border
GSAT
cancel

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്​.ആർ.ഒ സ്വന്തം നിലയം നിർമിക്കുന്നു. ഐ.എസ്​.ആർ.ഒ മേധാവി കെ. ശിവനാണ്​ ഇക്ക ാര്യം അറിയിച്ചത്​. 2030ഓടെ​യാണ്​ 20 ടൺ ഭാരമുള്ള സ്​പേസ്​ സ്​റ്റേഷൻ ഇന്ത്യ സ്ഥാപിക്കുക​.

2022ൽ സ്വാത​ന്ത്ര്യ ദിനത്തിൽ മനുഷ്യനെ ബഹിരാകാശത്ത്​ എത്തിക്കാനും ഐ.എസ്​.ആർ.ഒക്ക്​ പദ്ധതിയുണ്ട്​. ഇതിനായി ഗഗൻയാൻ എന്ന പരിപാടിക്ക്​ ഐ.എസ്​.ആർ.ഒ തുടക്കം കുറിച്ചു. 10,000 കോടി രൂപയാണ്​ ഗഗൻയാൻ പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്​.

നിലവിൽ രാജ്യ​ത്തിൻെറ രണ്ടാം ച​ാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2ൻെറ തിരക്കുകളിലാണ്​ ഐ.എസ്​.ആർ.ഒ. ജൂലൈ 15നാണ്​ ചന്ദ്രയാൻ രണ്ടിൻെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിൽ നിന്നും ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റാണ് 3,290 കി​ലോഗ്രാം ഭാരമുള്ള പേടകത്തെ വഹിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrospace stationmobilesmalayalam newsTechnology News
News Summary - India Planning To Launch Own Space Station, Says ISRO Chief-Technology
Next Story