ന്യൂഡൽഹി: ഇന്ത്യയുടെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന് കഴിയുമെന്ന് െഎ.എസ്.ആർ.ഒ. 2030തോടെയാവും ഇൗ പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിയുകയെന്ന െഎ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായ ശിവതാണു പിള്ള പറഞ്ഞു. ചന്ദ്രനിൽ നിന്ന് 2030തോട് കൂടി ഹീലിയം–3 ഉദ്ഖനനം ചെയ്യാനാവുമെന്നും ഇത് ഉപയോഗിച്ച് രാജ്യത്തിെൻറ ഉൗർജാവശ്യങ്ങൾ നിറവേറ്റാമെന്നും അദ്ദേഹം പറഞ്ഞു.െഎ.എസ്.ആർ.ഒയിൽ കല്പന ചൗളയുടെ സ്മരണാർഥം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇതുമായി ബന്ധപ്പെട്ട് െഎ.എസ്.ആർ.ഒ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയും മറ്റ് രാജ്യങ്ങളും ചന്ദ്രനിൽ നിന്ന് ഹീലയം ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പരീക്ഷണം വിജയമായാൽ ലോകത്തിെൻറ ഉൗജാവശ്യങ്ങൾ നിറവേറ്റാൻ ഇതിന് കഴിയുമെന്നും െഎ.എസ്.ആർ.ഒയുടെ പ്രസ്താവനിയിൽ പറയുന്നു.
അതേ സമയം സൈനിക ആവശ്യത്തിനുള്ള ജിസാറ്റ്–7 എന്ന സാറ്റ്ലെറ്റ് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് െഎ.എസ്.ആർ.ഒ. പൂർണമായും സൈനിക ആവശ്യത്തിനുള്ള ആദ്യ സാറ്റ്െലെറ്റാവും ഇത്. മേഖലയിലെ സൈനിക ശക്തിയാവാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പുതിയ സാറ്റ്ലെറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ലഫ്റ്റൻറ് ജനറൽ ബാലി പറഞ്ഞു.