സ്വ​ന്തം ബ​ഹി​രാ​കാ​ശ​നി​ല​യം സ്​​ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തിൽ ​ഇ​ന്ത്യ

00:37 AM
14/06/2019
ISRO-23
ന്യൂ​ഡ​ൽ​ഹി: ബ​ഹി​രാ​കാ​ശ​രം​ഗ​ത്ത്​ പു​തി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ. ഒ​രു വ​നി​ത​യ​ട​ക്കം മൂ​ന്ന്​ ഇ​ന്ത്യ​ക്കാ​രെ ബ​ഹി​രാ​കാ​ശ​ത്ത്​ അ​യ​ക്കു​ന്ന 2022ലെ ​ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നു​ പി​ന്നാ​ലെ സ്വ​ന്തം ബ​ഹി​രാ​കാ​ശ​നി​ല​യം സ്​​ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ഇ​ന്ത്യ​യെ​ന്ന്​ െഎ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ വെ​ളി​പ്പെ​ടു​ത്തി. 

20 ട​ണ്‍ ഭാ​രം വ​രു​ന്ന നി​ല​യം ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍നി​ന്ന്​ 400 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ്​ സ്ഥാ​പി​ക്കു​ക. ഗ​ഗ​ന​ചാ​രി​ക​ൾ​ക്ക്​ 15 മു​ത​ല്‍ 20 ദി​വ​സം വ​രെ താ​മ​സി​ക്കാം. സ്വ​ന്ത​മാ​യ ബ​ഹി​രാ​കാ​ശ നി​ല​യം നി​ർ​മി​ക്കാ​ൻ അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​വ​ര്‍ഷം വ​രെ വേ​ണ്ടി​വ​രും -സ്വ​പ്​​ന​പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ച്​ ​െഎ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. മൂ​ന്ന്​ ഇ​ന്ത്യ​ക്കാ​ർ ഏ​ഴു​ദി​വ​സം ബ​ഹി​രാ​കാ​ശ​ത്തു താ​മ​സി​ച്ചു മ​ട​ങ്ങി​വ​രു​ന്ന വി​ധ​ത്തി​ലാ​ണ്​ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം മു​ന്നോ​ട്ടു​നീ​ക്കു​ന്ന​ത്.  ശ്രീ​ഹ​രി​ക്കോ​ട്ട ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന്  ജി.​എ​സ്.​എ​ല്‍.​വി-​എം.​കെ 3 പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​കും ഇൗ ​ദൗ​ത്യം. 

2022ലെ ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലാ​ണ്​ ഇ​ന്ത്യ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് മ​നു​ഷ്യ​രെ അ​യ​ക്കു​ക​യെ​ന്ന്​ ​െഎ.​എ​സ്.​ആ​ർ.​ഒ​യു​ടെ നാ​ലു സു​പ്ര​ധാ​ന ദൗ​ത്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സി​ങ്ങും വ്യ​ക്ത​മാ​ക്കി. 10,000 കോ​ടി രൂ​പ​യാ​ണ്​  മു​ത​ല്‍മു​ട​ക്ക്​.  ചാ​ന്ദ്ര​യാ​ന്‍ ര​ണ്ട്, ഗ​ഗ​ന്‍യാ​ന്‍, സൂ​ര്യ​​​െൻറ പ്ര​ഭാ​മ​ണ്ഡ​ലം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ആ​ദി​ത്യ മി​ഷ​ന്‍, ശു​ക്ര​നെ പ​ഠി​ക്കാ​നു​ള്ള വീ​ന​സ് മി​ഷ​ന്‍ എ​ന്നീ നാ​ലു വി​ക്ഷേ​പ​ണ ദൗ​ത്യ​ങ്ങ​ള്‍ക്കാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ ത​യാ​റെ​ടു​ക്കു​ന്ന​ത്.
Loading...
COMMENTS