2021 ൽ ബഹിരാകാശത്ത്​ ആളെ എത്തിക്കാൻ ലക്ഷ്യമിട്ട്​ ഇന്ത്യ

  • ഗ​ഗ​ൻ​യാ​ൻ 2021 ഡി​സം​ബ​റി​ൽ, ചാ​ന്ദ്ര​യാ​ൻ-2 ഏ​പ്രി​ലി​ൽ

  • മ​ല​യാ​ളി​യാ​യ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഹ്യൂ​മ​ൺ സ്പേ​സ്​ ഫ്ലൈ​റ്റ്  സെൻറ​ർ ഡ​യ​റ​ക്ട​ർ. ഗഗൻയാ​െൻറ പുതിയ ​പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും മലയാളി

  • കോട്ടയം സ്വദേശിയാണ്​ ഉണ്ണികൃഷ്​ണൻ

13:05 PM
11/01/2019
Rocket

ബം​ഗ​ളൂ​രു: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​ക്കാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ കീ​ഴി​ൽ രൂ​പ​വ​ത്ക​രി​ച്ച ഹ്യൂ​മ​ൺ സ്പേ​സ്​ ഫ്ലൈ​റ്റ് സ​െൻറ​റി​െൻറ ത​ല​പ്പ​ത്ത് മു​തി​ർ​ന്ന മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ. വ​ർ​ഷ​ങ്ങ​ളാ​യി ഹ്യൂ​മ​ൺ സ്പേ​സ്​ ഫ്ലൈ​റ്റ് പ്രോ​ജ​ക്ടി​െൻറ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​നാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

പി.​എ​സ്.​എ​ൽ.​വി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും ആലപ്പുഴ സ്വദേശിയുമായ ആ​ർ. ഹ​ട്ട​നാ​യി​രി​ക്കും ഗ​ഗ​ൻ​യാ‍​െൻറ പു​തി​യ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ. ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ന് അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ പേ​ട​കം വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ൽ​നി​ന്നും വേ​ർ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്ന ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ക്രൂ ​എ​സ്കേ​പ്​ സം​വി​ധാ​ന​ത്തി​ന് ഉ​ൾ​പ്പെ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി​യി​ര​ന്നു. ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി 2021 ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഡോ. ​കെ. ശി​വ​ൻ ബം​ഗ​ളൂ​രു​വി​ലെ ഐ.​എ​സ്.​ആ​ർ.​ഒ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ദ്ധ​തി​ക്കാ​യി 10,000 കോ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 

യാ​ത്രി​ക​രി​ൽ മൂ​ന്നു​പേ​രും ഇ​ന്ത്യ​ക്കാ​ർ

2021 ഡി​സം​ബ​റി​ൽ ഗ​ഗ​ൻ​യാ​െൻറ വി​ക്ഷേ​പ​ണം ന​ട​ത്താ​നാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന് മു​ന്നോ​ടി​യാ​യി 2020 ഡി​സം​ബ​റി​ലും 2021 ജൂ​ലൈ​യി​ലും മ​നു​ഷ്യ​നി​ല്ലാ​തെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​ക്ഷേ​പ​ണ​ങ്ങ​ൾ ന​ട​ത്തും. ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രി​ക്കും ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ക​രു​ത്തേ​റി​യ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്- മൂ​ന്നി​ൽ മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ക. 

മൂ​ന്നു മു​ത​ൽ ഏ​ഴു​പേ​രെ വ​രെ ഉ​ക്കൈാ​ള്ളാ​വു​ന്ന പേ​ട​ക​മാ​യി​രി​ക്കും സ​ജ്ജ​മാ​ക്കു​ക. യാ​ത്രി​ക​രി​ൽ മൂ​ന്നു​പേ​രും ഇ​ന്ത്യ​ക്കാ​രാ​യി​രി​ക്കും. ഇ​തി​ലൊ​രാ​ൾ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ​നി​ന്നാ​യി​രി​ക്കും. വ​നി​ത ബ​ഹി​രാ​കാ​ശ യാ​ത്രി​ക ഉ​ൾ​പെ​ടെ മൂ​ന്നു​പേ​രെ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി ആ​കെ 30,000 കോ​ടി​യു​ടെ ചെ​ല​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം -ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

Dr.unnikrishnan-family.
ഡോ. ഉണ്ണികൃഷ്​ണൻ കുടുംബത്തോടൊപ്പം
 

ബം​ഗ​ളൂ​രു: ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​ക്കാ​യു​ള്ള ഹ്യൂ​മ​ൻ സ്പേ​സ്​ ഫ്ലൈ​റ്റ് സ​െൻറ​റി​െൻറ ഡ​യ​റ​ക്ട​ർ പ​ദ​വി വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ​്​ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. പു​തി​യ പ​ദ​വി ത​നി​ക്ക് ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നു​വെ​ന്നും ചു​മ​ത​ല വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ്​. പു​തി​യ സ​െൻറ​റി​െൻറ കീ​ഴി​ലാ​യി​രി​ക്കും ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക. 

2021 ഡി​സം​ബ​റി​നു​ള്ളി​ൽ മൂ​ന്നു വ​ലി​യ ദൗ​ത്യ​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. മ​നു​ഷ്യ​നി​ല്ലാ​തെ ര​ണ്ടു ദൗ​ത്യ​ങ്ങ​ളും മ​നു​ഷ്യ​നെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ദൗ​ത്യ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​യം കോ​തന​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ. കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​ൽ​നി​ന്നും എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദ​വും ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് സ​യ​ൻ​സി​ൽ​നി​ന്നും എം.​ടെ​കും പ​ഠി​ച്ചി​റ​ങ്ങി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഐ.​ഐ.​ടി മ​ദ്രാ​സി​ൽ​നി​ന്നാ​ണ് പി​എ​ച്ച്.​ഡി നേ​ടി​യ​ത്. 

2014 ഡി​സം​ബ​ർ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ്​ സ​െൻറ​റി​ൽ കെ​യ​ർ മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ ജ​യ ജി. ​നാ​യ​ർ  വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ്​ സ​െൻറ​റി​ലെ ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു.മക്കൾ: ​െഎശ്വര്യ, ചൈതന്യ.

Loading...
COMMENTS