Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എത്ര ആയുസ്സ്​ വേണം നിങ്ങൾക്ക്​? മനുഷ്യരെ അനശ്വരനാക്കാൻ ജനിതക പുനഃക്രമീകരണ വിദ്യയുമായി ഹാർവഡ്​ ഗവേഷകർ
cancel
Homechevron_rightTECHchevron_rightSciencechevron_rightഎത്ര ആയുസ്സ്​ വേണം...

എത്ര ആയുസ്സ്​ വേണം നിങ്ങൾക്ക്​? മനുഷ്യരെ അനശ്വരനാക്കാൻ 'ജനിതക പുനഃക്രമീകരണ വിദ്യ'യുമായി ഹാർവഡ്​ ഗവേഷകർ

text_fields
bookmark_border

വാഷിങ്​ടൺ: എത്ര വയസ്സുവരെ ജീവിക്കുമെന്ന വലിയ ചോദ്യത്തിനു മുന്നിൽ തോറ്റുപോകുന്നതാണ്​ ഇപ്പോഴും നമ്മുടെ വലിയ സ്വപ്​നങ്ങൾ. എത്രമേൽ ആരോഗ്യമുള്ളവനും ചിലപ്പോൾ നേരത്തെ മടങ്ങു​േമ്പാൾ ദുർബലനെന്നു തോന്നിച്ചവൻ കുറെനാൾ 'അധികം' ജീവിക്കും. മരണവും ജീവിതവും തമ്മിലെ ഈ ഞാണിന്മേൽ കളി നിർത്തി ജീവിതം അനശ്വരമാക്കാൻ വഴികൾ​ തേടുന്ന ഗവേഷണങ്ങൾ അതിവേഗം മുന്നോട്ടുപോകുന്നതായാണ്​ ഏറ്റവും പുതിയ​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​.

ജനിതക പുനക്രമീകരണം നടത്തി മനുഷ്യനെ അനശ്വരനാക്കാനുള്ള ഗവേഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന്​ ഹാർവഡ്​ ജനിതക വിഭാഗം പ്രഫസർ ഡേവിഡ്​ സിൻക്ലയർ പറയുന്നു. മനുഷ്യരിൽ ഇതി​െൻറ ആദ്യ പരീക്ഷണം 2023ൽ ആരംഭിക്കാനാകുമെന്നാണ്​ കണക്കുകൂട്ടൽ.

എലികളിൽ ഇതി​െൻറ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്​. മസ്​തിഷ്​കവും മറ്റു അവയങ്ങളും തളരാതെ സൂക്ഷിക്കുന്നുവെന്ന്​ മാത്രമല്ല, അന്ധരായ എലികളിൽ കാഴ്​ച പോലും തിരികെ വന്നതായി സിൻക്ലയർ പറയുന്നു.

പ്രായപൂർത്തി എത്തിയ ജീവികളിൽ എംബ്രിയോണിക്​ ജീനുകൾ കുത്തിവെച്ച്​ പ്രായാധിക്യം തിരുത്തുന്നതാണ്​ പരീക്ഷണം. നാലു മുതൽ എട്ടാഴ്​ച കൊണ്ട്​ മാറ്റം ദൃ​ശ്യമാകും. തലച്ചോറിലേക്കുള്ള കേടുപറ്റിയ നാഡീകോശങ്ങൾ വരെ ഇതുവഴി 'പ്രായം കുറച്ച'തായാണ്​ കണ്ടെത്തൽ. എലികളിലെയും മറ്റും പരീക്ഷണം വിജയകരമായി പൂർത്തിയാകുന്നതോടെ രണ്ടു വർഷത്തിനകം മനുഷ്യരിലും പരീക്ഷണം നടത്താനാകും. ഇത്​ പൂർത്തിയാകുന്നതോടെ മനുഷ്യ​െൻറ ആയുസ്സ്​ എത്രയെന്ന്​ പറയാനാകാത്ത വിധം ഉയർത്താനാകുമെന്നാണ്​ അവകാശവാദം.

പിറന്നുവീഴുന്ന കുഞ്ഞിന്​ താൻ 100 വയസ്സെങ്കിലും ജീവിക്കുമെന്ന്​ ആഗ്രഹിക്കാനാകുമെന്നാണ്​ സിൻക്ലയർ പങ്കുവെക്കുന്ന സ്വപ്​നം.

അതേ സമയം, അടുത്തിടെ നടന്ന മറ്റൊരു പഠനം മനുഷ്യർക്ക്​ ഒരിക്കലും അനശ്വരനാകാൻ കഴിയില്ലെന്നും പരമാവധി 120-150 വയസ്സേ ജീവിക്കാനാകൂ എന്നും പറഞ്ഞിരുന്നു. അതിനുമുമ്പുതന്നെ പ്രതിരോധ ശേഷി നഷ്​ടമാകുന്ന ശരീരം പിന്നീട്​ പരിക്കിനും രോഗത്തിനും അടിപ്പെട്ട്​ മരണത്തിന്​ കീഴടങ്ങുമെന്നായിരുന്നു യു.എസിലെ നെവാദ വാഴ്​സിറ്റി ഗവേഷകരുടെ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarvardHuman Immortalitygenetic reset
News Summary - Human Immortality: Will Harvard's genetic reset trials help us live forever?
Next Story