സ്​റ്റീഫൻ ഹോക്കിങ്ങി​െൻറ അവസാന പ്രബന്ധം പ്രസിദ്ധീകരിച്ചു

22:51 PM
11/10/2018
stephen hawking-technology news

ല​ണ്ട​ൻ: അ​ന്ത​രി​ച്ച ഭൗ​തി​ക​ശാ​സ്​​ത്ര​ജ്ഞ​ൻ സ്​​റ്റീ​ഫ​ൻ ഹോ​ക്കി​ങ്​​​അ​വ​സാ​ന​മാ​യി എ​ഴു​തി​യ പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചു. ത​മോ​ഗ​ർ​ത്ത​ങ്ങ​ളി​ലേ​ക്ക്​ പ​തി​ക്കു​േ​മ്പാ​ൾ വി​വ​ര​ങ്ങ​ൾ​ക്ക്​ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നാ​ണ്​ ‘ബ്ലാ​ക്ക്​ ഹോ​ൾ എ​ൻ​ട്രോ​പി ആ​ൻ​ഡ്​ സോ​ഫ്​​റ്റ്​ ഹെ​യ​ർ’ എ​ന്ന പ്ര​ബ​ന്ധ​ത്തി​ൽ ഹോ​ക്കി​ങ്​​​സ്​ ച​ർ​ച്ച​ചെ​യ്യു​ന്ന​ത്.

കേം​ബ്രി​​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ൽ​ക്കം പെ​റി​യു​മാ​യി ചേ​ർ​ന്നാ​ണ്​ ഹോ​ക്കി​ങ്​​​​ പ്ര​ബ​ന്ധം ത​യാ​റാ​ക്കി​യ​ത്. ‘വി​വ​ര​പ്ര​ഹേ​ളി​ക’ എ​ന്ന വി​ഷ​യം ഹോ​ക്കി​ങ്​​​സ്​ 40 വ​ർ​ഷ​ത്തോ​ളം ചി​ന്താ​വി​ഷ​യ​മാ​ക്കി​യ​താ​ണെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ബ​ന്ധം ത​യാ​റാ​ക്കു​ന്ന​തി​​​​​െൻറ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ഹോ​ക്കി​ങുമാ​യി ന​ട​ത്തി​യ ​േഫാ​ൺ​സം​ഭാ​ഷ​ണം മാ​ൽ​ക്കം പെ​റി അ​നു​സ്​​മ​രി​ച്ചു.

‘‘സ്​​റ്റീ​ഫ​നു​മാ​യി സം​സാ​രി​ക്കു​ന്ന​ത്​ വ​ള​രെ പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ൽ എ​വി​ടം​വ​രെ എ​ത്തി​യെ​ന്ന്​ ഫോ​ൺ ലൗ​ഡ്​​സ്​​പീ​ക്ക​റി​ലി​ട്ടാ​ണ്​ അ​റി​യി​ച്ച​ത്. കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ, അ​ദ്ദേ​ഹം ന​ന്നാ​യൊ​ന്നു ചി​രി​ച്ചു. ന​മ്മ​ൾ എ​വി​ടെ​യോ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞു. അ​തി​​​​​െൻറ അ​ന്തി​മ​ഫ​ലം അ​ദ്ദേ​ഹ​ത്തി​ന്​ അ​റി​യാ​മാ​യി​രു​ന്നു’ -പെ​റി പ​റ​ഞ്ഞു.

Loading...
COMMENTS