ഹരിത ഇന്ധന ഗവേഷണത്തിൽ പ്രതീക്ഷ പകർന്ന് ‘ഹേമറ്റീൻ’ കണ്ടെത്തൽ

  • ഹേ​മ​റ്റീ​നെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​നം സ​യ​ൻ​സ്​  ജേ​ണ​ലാ​യ ‘നേ​ച്ച​ർ’  പു​തി​യ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു

00:31 AM
16/05/2018

കൊ​ച്ചി: കൊ​ച്ചി ശാ​സ്​​ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ യു.​ജി.​സി-​ബി.​എ​സ്.​​ആ​ർ ഫാ​ക്ക​ൽ​റ്റി പ്ര​ഫ. എം.​ആ​ർ. അ​ന​ന്ത​രാ​മ​നും ഫി​സി​ക്സ്​ വ​കു​പ്പി​ലെ ഗ​വേ​ഷ​ക​ൻ അ​ര​വി​ന്ദ് പു​ത്തി​ര​ത്ത് ബാ​ല​നും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തി​​െൻറ ‘ഹേ​മ​റ്റീ​ൻ’ ക​ണ്ടു​പി​ടി​ത്തം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഗ്രീ​ൻ ഫ്യു​വ​ൽ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ സു​പ്ര​ധാ​ന മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​ന് ഉ​ത​കു​ന്ന​താ​ണ്​ ‘ഹേ​മ​റ്റീ​ൻ’. ഇ​രു​മ്പ​യി​രാ​യ ഹേ​മ​റ്റൈ​റ്റി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ചെ​ടു​ത്ത മൂ​ന്ന് ക​ണി​ക ഘ​ന​വും ദ്വി​മാ​ന ത​ല വി​ന്യാ​സ​വു​മു​ള്ള പു​തി​യ പ​ദാ​ർ​ഥ​ത്തെ ‘ഹേ​മ​റ്റീ​ൻ’ എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ ലേ​ഖ​നം അ​ന്താ​രാ​ഷ്​​ട്ര സ​യ​ൻ​സ്​  ജേ​ണ​ലാ​യ ‘നേ​ച്ച​ർ നാ​നോ ടെ​ക്നോ​ള​ജി​യു​ടെ’ പു​തി​യ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി വാ​ൻ-​ഡെ​ർ-​വാ​ൾ​സി​ലൂ​ടെ അ​ല്ലാ​തെ വേ​ർ​തി​രി​ച്ചെ​ടു​ത്ത ഹേ​മ​റ്റീ​നി​​െൻറ പ്ര​ത്യേ​ക ഫോ​ട്ടോ​ക്യാ​റ്റ​ലി​റ്റി​ക് സ്വ​ഭാ​വം​മൂ​ലം സൂ​ര്യ​പ്ര​കാ​ശ​ത്തെ രാ​സോ​ർ​ജ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യും. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന രാ​സോ​ർ​ജം ഉ​പ​യോ​ഗി​ച്ച് ജ​ല​ത്തെ വൈ​ദ്യു​ത വി​ശ്ലേ​ഷ​ണം ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഹൈ​ഡ്ര​ജ​ൻ, ഗ്രീ​ൻ ഫ്യു​വ​ൽ രം​ഗ​ത്ത് വ​മ്പി​ച്ച നേ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന്  ഡോ. ​അ​ന​ന്ത​രാ​മ​ൻ പ​റ​ഞ്ഞു. ഹൈ​ഡ്ര​ജ​ൻ  ഇ​ന്ധ​ന​ത്തി​െൻറ ഈ ​രീ​തി​യി​ലു​ള്ള ഉ​ൽ​പാ​ദ​നം കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​ണ്. ഇ​തി​​െൻറ സെ​മി ക​ണ്ട​ക്ട​ർ സ്വ​ഭാ​വ​ത്തെ കു​റി​ച്ചു​ള്ള പ​ഠ​നം ക​മ്പ്യൂ​ട്ട​ർ മേ​ഖ​ല​യി​ലെ ഡേ​റ്റാ സ്​​റ്റോ​റേ​ജു​ക​ളു​ടെ ഉ​പ​ക​ര​ണ​മാ​യ മെ​മ്മ​റി ചി​പ്പു​ക​ൾ​ക്ക് പ​ക​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

ഈ ​ശാ​സ്​​ത്ര പ്ര​ബ​ന്ധ​ത്തി​​െൻറ മു​ഖ്യ ലേ​ഖ​ക​ൻ, കു​സാ​റ്റ് ഫി​സി​ക്സ്​ വ​കു​പ്പി​ലെ ഗ​വേ​ഷ​ക​ൻ അ​ര​വി​ന്ദ്​ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് കാ​ര​ക്കു​റി​ശ്ശി ഗ്രാ​മ​ത്തി​ലെ പു​ത്തി​ര​ത്ത് വീ​ട്ടി​ൽ ബാ​ല​ൻ-​സ​ര​സു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. യു.​എ​സ്​ റൈ​സ്, ഹൂ​സ്​​റ്റ​ൻ, ബ്ര​സീ​ലി​ലെ സ്​​റ്റേ​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കാ​മ്പി​നാ​സ്, ജ​ർ​മ​നി​യി​ലെ മാ​ക്സ്​ പ്ലാ​ങ്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ളി​ഡ് സ്​​റ്റേ​റ്റ് റി​സ​ർ​ച്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​വ​ർ നേ​ട്ടം കൈ​വ​രി​ച്ച​ത്.

Loading...
COMMENTS