ഇന്ദോർ: 2019ൽ അഞ്ച് ഗ്രഹണങ്ങൾ ഭൂമിയിൽനിന്ന് കാണാനാകുമെന്ന് ജ്യോതിശാസ്ത്ര ലോക ം. ഇതിൽ രണ്ടെണ്ണം ഇന്ത്യയിൽനിന്ന് കാണാനാകുമെന്നും ഉെജ്ജയിൻ ആസ്ഥാനമായ ജിവാജി ഒബ ്സർവേറ്ററി സുപ്രണ്ട് ഡോ. രാജേന്ദ്രപ്രകാശ് ഗുപ്ത് അറിയിച്ചു.
ജനുവരി ആറിന് ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണത്തോടെയാണ് പുതുവർഷത്തെ ഗ്രഹണങ്ങളുടെ തുടക്കം. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. ജനുവരി 21ലെ പൂർണ ചന്ദ്രഗ്രഹണവും ഇന്ത്യയിൽനിന്ന് കാണാനാകില്ല. പകൽസമയമായതിനാലാണിത്.
ജൂലൈ രണ്ട്, മൂന്ന് തീയതികളിലായി ദൃശ്യമാകുന്ന പൂർണ സൂര്യഗ്രഹണം രാത്രി ആയതിനാൽ ഇന്ത്യയിൽ കാണാനാകില്ല. ജൂലൈ 16-17നുള്ള ഭാഗിക ചന്ദ്രഗ്രഹണമാണ് രാജ്യത്തുനിന്ന് കാണാൻകഴിയുന്ന ആദ്യത്തേത്. ഡിസംബർ 26ന് മോതിര രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന സൂര്യഗ്രഹണവും ഇന്ത്യയിൽ കാണാമെന്നും ഡോ.ഗുപ്ത് അറിയിച്ചു. 2018ലും അഞ്ചു ഗ്രഹണങ്ങളുണ്ടായിരുന്നു.