പാരിസ്: പ്രപഞ്ച പ്രേഹളികകളിലൊന്നായ തമോഗർത്തത്തിെൻറ ചിത്രം ഇതാദ്യമായി ജ്യോ തിശാസ്ത്രജ്ഞർ കാമറയിൽ പകർത്തി. ഓറഞ്ച് നിറത്തിലുള്ള വൃത്തത്തിനുള്ളിലെ ഇരുണ്ട മധ്യഭാഗത്തിെൻറ ചിത്രമാണ് പതിഞ്ഞത്.
കാലങ്ങളായി ചിത്രകാരന്മാർ ഭാവനയിൽ രചിച്ച ചിത്രങ്ങളുമായി ഏതാണ്ട് സാമ്യമുള്ളതാണ് യഥാർഥ ചിത്രവും. എട്ട് റേഡിയോ ടെലിസ്കോപ്പുകളുടെ ശൃംഖലയാണ് ചിത്രം പകർത്തിയത്. 50 ദശലക്ഷം പ്രകാശവർഷങ്ങൾക്ക് അപ്പുറമുള്ള എം 87 എന്നറിയപ്പെടുന്ന ക്ഷീരപഥത്തിലേതാണ് കാമറയിൽ പതിഞ്ഞ തമോഗർത്തം.