സൗരയൂഥത്തിന്​ പുറത്ത്​  ആദ്യ ഉപഗ്രഹം കണ്ടെത്തി

23:03 PM
04/10/2018
alien-moon-outside-solar-system
ഭൂമിയിൽ നിന്ന്​ 8000 പ്ര​കാ​ശ​വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റ​ം കണ്ടെത്തിയ വാതകഗ്രഹത്തെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തി​െൻറ രേഖാചിത്രം

ന്യൂ​യോ​ർ​ക്​: സൗ​ര​യൂ​ഥ​ത്തി​നു​ പു​റ​ത്ത്​ ആ​ദ്യ​മാ​യി ഉ​പ​ഗ്ര​ഹം ക​ണ്ടെ​ത്തിയതായി ഗോ​ള​ശാ​സ്​​ത്ര​ജ്ഞ​ർ. 8000 പ്ര​കാ​ശ​വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റ​ം വാ​ത​ക​ഗ്ര​ഹ​ത്തെ ഭ്ര​മ​ണം​ചെ​യ്യു​ന്ന ഉ​പ​ഗ്ര​ഹ​ത്തെയാണ്​ ക​ണ്ടെ​ത്തി​യ​ത്. 

സ​യ​ൻ​സ്​ അ​ഡ്വാ​ൻ​സ​സ്​ എ​ന്ന ജേ​ണ​ലി​ലാ​ണ്​ ഇ​ക്കാ​ര്യം വെളിപ്പെടുത്തി​യത്. സൗ​ര​യൂ​ഥ​ത്തി​ൽ നി​ല​വി​ലു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ക്കാ​ൾ അ​സാ​ധാ​ര​ണ വ​ലു​പ്പം ഇ​തി​നു​ണ്ട്. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​യ കെ​പ്ല​റി​ൽ​നി​ന്ന്​ ല​ഭ്യ​മാ​യ ചി​ത്ര​ങ്ങ​ളി​ലാ​ണ്​ ഉ​പ​ഗ്ര​ഹം ദൃ​ശ്യ​മാ​യ​ത്. ഡേ​വി​ഡ്​ കി​പ്പി​ങ്, അ​ല​ക്​​സ്​ ടെ​കി എ​ന്നീ ശാ​സ്​​ത്ര​ജ്ഞ​രാ​ണ്​ ജേ​ണ​ലി​ൽ ഇത്​ സംബന്ധിച്ച്​ എ​ഴുതിയത്.

ശാ​സ്ത്ര​ത്തി​​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു ക​ണ്ടു​പി​ടി​ത്ത​മെ​ന്ന്​ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗോ​ള​ശാ​സ്​​ത്ര അ​ധ്യാ​പ​ക​ൻ ഡേ​വി​ഡ്​ കി​പ്പി​ങ്​ പ്ര​തി​ക​രി​ച്ചു. 
ഗ്ര​ഹ​ങ്ങ​ളു​ടെ വി​കാ​സ​ത്തെ കു​റി​ച്ചും ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തെ കു​റി​ച്ചും പ​ഠി​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​കു​ന്ന വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ളി​ലേ​ക്ക്​ പു​തി​യ ക​ണ്ടു​പി​ടി​ത്തം ശാ​സ്​​ത്ര​ലോ​ക​ത്തെ ന​യി​ച്ചേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ്ര​ഹം നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ വെ​ളി​ച്ച​ത്തി​ൽ സം​ഭ​വി​ച്ച മാ​റ്റ​മാ​ണ്​ ഉ​പ​ഗ്ര​ഹ​ത്തെ സം​ബ​ന്ധി​ച്ച്​ സൂ​ച​ന ന​ൽ​കി​യ​ത്.

Loading...
COMMENTS