ച​ന്ദ്ര​യാ​ൻ-2 ച​ന്ദ്ര​ന് 100 കിലോമീറ്റർ അടുത്ത് VIDEO

19:43 PM
01/09/2019
chandrayaan-2

ബം​ഗ​ളൂ​രു: ഇന്ത്യയുടെ ചാന്ദ്രാ പര്യവേക്ഷണ പേടകമായ ച​ന്ദ്ര​യാ​ൻ-2 ച​ന്ദ്ര​ന് 100 കിലോമീറ്റർ അടുത്തെത്തി. ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന അഞ്ചാമത്തെ ദൗ​ത്യവും പേടകം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാക്കി. 

വൈകീട്ട് 6.21 മു​ത​ൽ 52 സെ​ക്ക​ൻ​ഡ് പേ​ട​ക​ത്തി​ലെ ദ്ര​വ ഇ​ന്ധ​നം ജ്വ​ലി​പ്പി​ച്ചാ​ണ് ഭ്രമണപഥ മാറ്റം​ സാ​ധ്യ​മാ​ക്കി​യ​ത്. ച​ന്ദ്ര​​​​​​​​​​​െൻറ അ​ടു​ത്ത ദൂ​ര​മാ​യ 119 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലും കൂ​ടി​യ ദൂ​ര​മാ​യ 127 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​മു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് പേ​ട​കം ഇപ്പോഴുള്ള​ത്. 

ച​ന്ദ്ര​​​​​​​​​​​െൻറ 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ വലംവെക്കുന്ന പേ​ട​കത്തിൽ നിന്ന് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് (തിങ്കളാഴ്ച) വി​ക്രം ലാ​ൻ​ഡ​ർ വേ​ർ​​പെ​ടും. ചാ​ന്ദ്ര​പ​ഥ​ത്തി​ലെ ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ദൗത്യം ആഗസ്റ്റ് 21നും ആ​ഗ​സ്​​റ്റ് 28നും ആഗസ്റ്റ് 30നും വിജയകരമായി പൂർത്തിയാക്കിയിരുന്നു.

സെപ്റ്റംബർ ഏഴിനാണ് ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക. വി​ക്ഷേ​പ​ണ​ത്തി​​​​​​​​​​െൻറ 30ാം ദി​വ​സമാണ് ച​ന്ദ്ര​യാ​ൻ-2​ ച​ന്ദ്ര​​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Loading...
COMMENTS