ചന്ദ്ര​ന്‍റെ വലിയ കഷണം ലേലത്തിൽ വിറ്റു; 25 ലക്ഷം ഡോളറിന്​

09:45 AM
30/04/2020
moon-piece

ലണ്ടൻ: ചന്ദ്രനിൽ നിന്ന്​ ഭൂമിയിൽ പതിച്ച ശിലാകഷണം 25 ലക്ഷം ഡോളറിന്​ (ഏകദേശം 18 കോടി രൂപ) ലേലം ചെയ്​തു. ലണ്ടനിലെ  ലേലവിൽപ്പന സ്​ഥാപനമായ ക്രിസ്​റ്റീസിൽ നടന്ന സ്വകാര്യ ലേലത്തിലാണ്​ പറക്കഷണം വിറ്റുപോയത്​. 

സഹാറ മരുഭൂമിയിൽ നിന്ന്​ ലഭിച്ച ശിലാകഷണത്തിന്​ 13.5 കി.ഗ്രാം ഭാരമുണ്ട്​. ഛിന്നഗ്രഹവുമായോ വാൽനക്ഷത്രവുമായോ കൂട്ടിയിടിച്ചാണ്​ ചന്ദ്ര​​െൻറ കഷണം ഭൂമിയിൽ പതിച്ചതെന്നാണ്​ കരുതുന്നത്​. എൻ.ഡബ്ല്യു.എ എന്നാണ്​ ഇതിനു പേരു നൽകിയിരിക്കുന്നത്​. 
ചന്ദ്രനിൽ നിന്ന്​ ഭൂമിയിലേക്ക്​ വീണ അഞ്ചാമത്തെ ശിലയാണിത്​. ചന്ദ്രനിൽ നിന്ന്​ 650 കി.ഗ്രാം പാറക്കഷണങ്ങൾ ഭൂമിയിലെത്തിയിട്ടുണ്ട്​. സഹാറയിൽ നിന്ന്​ ലഭിച്ച ശില പല കൈകളിൽ മാറിമറിഞ്ഞ്​ യു.എസിലെ അപ്പോളോ സ്​പേസ്​ മിഷൻസ്​ ടു ദ മൂണിലെത്തിച്ചപ്പോഴാണ്​ ശിലാകഷണം ചന്ദ്ര​​െൻറ ഭാഗമാണെന്ന്​ തിരിച്ചറിഞ്ഞത്​. 

ഭൂമിക്കപ്പുറമുള്ള മറ്റൊരു ലോകത്തു നിന്നുള്ള ഒരു സാധനം കൈകൾ കൊണ്ടു തൊടു​േമ്പാൾ നമുക്കത്​ അവിസ്​മരണീയമാണെന്ന്​ ക്രിസ്​റ്റീസ്​ മേധാവി ജയിംസ്​ ഹിസ്​ലോപ്​ പറഞ്ഞു. ശരിക്കും ചന്ദ്ര​​െൻറ ഒരു കഷണമാണിത്​. ഒരു ഫുട്​ബാളി​​െൻറയത്ര വലിപ്പം കാണും. നിങ്ങളുടെ തലയേക്കാൾ വലുത്​ -അദ്ദേഹം തുടർന്നു.


 

Loading...
COMMENTS