Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightച​ന്ദ്ര​യാ​ൻ-2ന്‍റെ...

ച​ന്ദ്ര​യാ​ൻ-2ന്‍റെ അഞ്ചാം​ഘ​ട്ട ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്ത​ൽ വി​ജ​യ​ക​രം

text_fields
bookmark_border
Chandryaan-2
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ച​ന്ദ്ര​യാ​ൻ-2 പേ​ട​ക​ത്തിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്ത​ൽ വി​ജ​യ​ക​ര​മെന്ന് ഐ.​എ​സ്.​ആ​ർ.​ഒ. 1041 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ ലി​ക്വി​ഡ് അ​പോ​ജി മോ​ട്ടോ​ർ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്.

പേടകം ഇപ്പോൾ ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്. നേരത്തെ രണ്ടും മൂന്നും നാലും ഘട്ടങ്ങളിലെ ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്ത​ൽ വിജയകരമായിയിരുന്നു.

ആ​ഗ​സ്​​റ്റ് 14ന് ​ഉ​ച്ച​ക്കു​ ശേ​ഷം മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ലാ​യി​രി​ക്കും ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ചു​റ്റു​ന്ന പേ​ട​ക​ത്തെ ച​ന്ദ്രന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ഗ​തി​മാ​റ്റ ദൗ​ത്യം (ട്രാ​ൻ​സ് ലൂ​നാ​ർ ഇ​ൻ​സെർ​​ഷ​ൻ) ന​ട​ക്കു​ക. പേ​ട​ക​ത്തി​ന്‍റെ ഗ​തി​മാ​റ്റു​ന്ന ഘ​ട്ടം ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. ട്രാ​ൻ​സ് ലൂ​നാ​ർ ഇ​ൻ​ജ​ക്​​ഷ​നു ​ശേ​ഷം ആ​ഗ​സ്​​റ്റ് 20നാ​യി​രി​ക്കും (ദൗ​ത്യ​ത്തി​​​​െൻറ 30ാം ദി​വ​സം) ച​ന്ദ്ര​​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് പേ​ട​കം പ്ര​വേ​ശി​ക്കു​ക.

ച​ന്ദ്ര​യാ​ൻ-2 പേ​ട​ക​ത്തെ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3 റോക്കറ്റാണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എത്തിച്ചത്. വി​ക്ഷേ​പ​ണ​ത്തി​നു ​ശേ​ഷം ഉ​ദ്ദേ​ശി​ച്ച​തി​ലും 6000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​തി​നാ​ൽ ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്ത​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newstech newsChandrayaan 3
News Summary - Fifth earth bound orbit raising maneuver for Chandryaan-2 spacecraft has been performed successfully -Technology News
Next Story