Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​പേസ്​ എക്​സിന്‍റെ സ്റ്റാർഷിപ്പ്​ ഒടുവിൽ തിരിച്ചിറക്കി; തൊട്ടുപിന്നാലെ പൊട്ടിത്തെറി
cancel
Homechevron_rightTECHchevron_rightSciencechevron_rightസ്​പേസ്​ എക്​സിന്‍റെ...

സ്​പേസ്​ എക്​സിന്‍റെ സ്റ്റാർഷിപ്പ്​ ഒടുവിൽ തിരിച്ചിറക്കി; തൊട്ടുപിന്നാലെ പൊട്ടിത്തെറി

text_fields
bookmark_border

ടെക്​സാസ്​: ബഹിരാകാശ സഞ്ചാരികളുമായി ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പറക്കാൻ ലക്ഷ്യമിട്ട്​ ശതകോടീശ്വരൻ ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സ്​ നിർമിക്കുന്ന സ്റ്റാർഷിപ്പിന്‍റെ പരീക്ഷണ പറക്കൽ ഭാഗികമായി വിജയിച്ചു. 10 കിലോ മീറ്റര്‍ ഉയരത്തില്‍നിന്നു ഭൂമിയില്‍ തിരികെയിറക്കാനുള്ള പരീക്ഷണമായിര​​ുന്നു സ്​പേസ്​ എക്​സ്​ നടത്തിയത്. റോക്കറ്റ് തിരികെ ഇറക്കിയെങ്കിലും വിജയം പ്രഖ്യാപിക്കുന്നതിന്​ നിമിഷങ്ങള്‍ക്ക്​ മുമ്പ്​ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്റ്റാർഷിപ്പിന്‍റെ എസ്​.എൻ 10 പ്രോടോ ടൈപ്പ്​ എന്തുകൊണ്ടാണ്​ പൊട്ടിത്തെറിച്ചതെന്നും, അല്ലെങ്കിൽ മനഃപ്പൂർവ്വം ചെയ്​തതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. എസ്എൻ 10 അതിന്‍റെ ലാൻഡിങ്​ പാഡിലേക്കിറങ്ങി, പതുക്കെ ലക്ഷ്യ സ്​ഥാനം തൊ​ട്ടെങ്കിലും വശത്തേക്ക് ചെറുതായി ചാഞ്ഞതിന്​ പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.

ദൗത്യം വിജയകരമായതിന്‍റെ സൂചന നൽകിക്കൊണ്ട്​ 'സ്റ്റാർഷിപ്പ്​ SN10 ഒറ്റ കഷ്​ണമായി ലാൻഡ്​ ​​ചെയ്​തെന്ന്​' ഇലോൺ മസ്​ക് ആദ്യം​ ട്വീറ്റ്​ ചെയ്​തിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ, 'ആർ.ഐ.പി SN10, ഹോണറബ്​ൾ ഡിസ്​ചാർജ്​' എന്നും ട്വീറ്റ്​ ചെയ്തു. അതേസമയം, റോക്കറ്റിന്‍റെ നാല് എയറോഡൈനാമിക് ഫ്ലാപ്പുകളുടെ കമ്പ്യൂട്ടർ നിയന്ത്രിത ചലനങ്ങൾ ലാൻഡിങ്ങിന്​ മുമ്പായി പ്രദർശിപ്പിക്കലായിരുന്നു ലോഞ്ച് ടെസ്റ്റിന്‍റെ ലക്ഷ്യമെന്ന്​ സ്പേസ് എക്സ് പറഞ്ഞു.

നേരത്തെ സ്റ്റാർഷിപ്പിന്‍റെ എസ്​.എൻ 8, എസ്​.എൻ 9 പ്രോ​ട്ടോ ടൈപ്പുകളുടെ ലാൻഡിങ്​ പരീക്ഷണങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടിരുന്നു. പരീക്ഷണ പറക്കലിന്​ ശേഷം ഭൂമിയിൽ ഇറക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട്​ പേടകവും താഴെ വീണ്​ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തവണ ലോഞ്ച്​ പാഡിൽ തന്നെ കൃത്യമായി സ്റ്റാർഷിപ്പിനെ ഇറക്കാൻ സാധിച്ചെന്നാണ്​ സ്​പേസ്​ എക്​സിന്‍റെ അവകാശവാദം. എന്നാൽ, ​താഴെയിറങ്ങി അൽപ്പസമയത്തിനകം പൊട്ടിത്തെറിച്ചു.

മനുഷ്യനെ ചൊവ്വയിലേക്ക് കൊണ്ടുപോകാനുള്ള സ്‌പേസ് എക്‌സിന്‍റെ ബഹിരാകാശ പേടകമാണ് സ്റ്റാർഷിപ്പ്. അവിടേക്കുള്ള മനുഷ്യന്‍റെ യാത്രക്ക്​ ഏറ്റവും അനുയോജ്യമായ രീതിയിലുള്ള രൂപകൽപ്പന കണ്ടെത്താൻ കമ്പനി വർഷങ്ങളായി പ്രോട്ടോടൈപ്പുകളിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpaceXElon MuskStarship prototype
News Summary - Elon Musks SpaceX Starship prototype explodes after landing
Next Story