റോ​ക്ക​റ്റി​ലെ  ക​രു​ത്ത​ൻ ‘ഫാ​ൽ​ക്ക​ൺ ഹെ​വി’ വിക്ഷേപണം വിജയകരം

  • 12 മീ​റ്റ​ർ വ്യാ​സ​വും  70 മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട്  ഫാ​ൽ​ക്ക​ൺ ​ഹെ​വി​ക്ക്​

10:53 AM
07/02/2018
Falcon-Heavy-Rocket

വാ​ഷി​ങ്​​ട​ൺ: ചൊ​വ്വ​യി​ലേ​ക്കും ച​ന്ദ്ര​നി​ലേ​ക്കും മ​നു​ഷ്യ​നെ വ​ഹി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ റോ​ക്ക​റ്റ്​ എ​ന്ന വി​ശേ​ഷ​ണ​മുള്ള ‘ഫാ​ൽ​ക്ക​ൺ ഹെ​വി’ വിജയകരമായി പരീക്ഷിച്ചു. യു.എസ് സമയം ചൊവ്വാഴ്ച വൈകീട്ട് 3.15ന്  ഫ്ലോ​റി​ഡ​യി​ലെ ​െക​ന്ന​ഡി സ്​​പേ​സ്​ സെന്‍റ​റി​ൽ​ നി​ന്നാണ്​ വി​ക്ഷേ​പ​ിച്ചത്. ടെസ്‌ല കാറും വഹിച്ചായിരുന്നു ഫാൽക്കൺ ഹെവി ബഹിരാകാശത്തേക്ക് കുതിച്ചത്. 

ഫാൽക്കൺ ഹെവിയുടെ മുകൾ ഭാഗത്താണ് ടെസ്ലലയുടെ സ്പോർട്സ് കാർ ഘടിപ്പിച്ചിരുന്നത്. കാറിൽ ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട് സ്റ്റാർമാൻ എന്ന പേരുള്ള പ്രതിമയുമുണ്ട്. ടെസ്ല കാർ ഘടിപ്പിച്ചിരിക്കുന്ന റോക്കറ്റിന്‍റെ മുകൾ ഭാഗം അതിനൊപ്പമുള്ള എഞ്ചിന്‍റെ സഹായത്തോടെ ഭൂമിക്കും ചൊവ്വക്കും ഇടയിലുള്ള ഭ്രമണ പഥത്തിലേക്കാണ് പോവുക. അതിനുശേഷം സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും കൂട്ടത്തിൽ ഈ ടെസ്ല കാറും സൂര്യനെ വലം വെച്ചുകൊണ്ടിരിക്കും. പിന്നീട് അത് ചൊവ്വയോട് അടുക്കുകയും ചെയ്യും.  27 എൻജിനുകളാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.

Falcon-xx

ഡേ​വി​ഡ്​ ബോ​വി​​​​​​​​​െൻറ ‘സ്​​പേ​സ്​ ഒാ​ഡി​റ്റി’ എ​ന്ന ആ​ൽ​ബം വി​ക്ഷേ​പ​ണ സ​മ​യ​ത്ത്​ ഇ​തി​ൽ പ്ര​ദ​​ർ​ശി​പ്പി​ച്ചു. ബ​ഹി​രാ​കാ​ശ ഉ​പ​ക​ര​ണ നി​ർ​മാ​ണ, ബ​ഹി​രാ​കാ​ശ ഗ​താ​ഗ​ത സേ​വ​ന രം​ഗ​ത്തു​ള്ള യു.​എ​സി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ‘സ്​​പേ​സ്​ എ​ക്​​സ്’ ​ഇ​ത്ത​ര​മൊ​രു റോ​ക്ക​റ്റ്​ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​താ​യി 2011ൽ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2013ഒാ​ടെ അ​ത്​ ബ​ഹി​രാ​കാ​​ശ​ത്തേ​ക്ക്​ കു​തി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ലാ​തെ ഒ​രു സ്വ​കാ​ര്യ വ്യ​വ​സാ​യ ക​മ്പ​നി ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു കൂ​റ്റ​ൻ റോ​ക്ക​റ്റ്​ നി​ർ​മി​ച്ച്​ പ​രീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തേ ഫാ​ൽ​ക്ക​ൺ 9 എ​ന്ന റോ​ക്ക​റ്റ്​ പ​രീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ഹ​ക ശേ​ഷി​യു​ള്ള​താ​ണ്​ ഫാ​ൽ​ക്ക​ൺ ഹെ​വി. 

Falcond

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ റോ​ക്ക​റ്റാ​യ ഫാ​ൽ​ക്ക​ൺ ഹെ​വി​ക്ക്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വേ​ഗം കൂ​ട്ടാ​നു​ത​കു​ന്ന മൂ​ന്ന്​ ബൂ​സ്​​റ്റ​റു​ക​ളാ​ണ്​ ഉ​ള്ള​ത്. ശ​ക്തി​യേ​റി​യ ഇൗ ​ബൂ​സ്​​റ്റ​റു​ക​ളി​ൽ ര​ണ്ടെ​ണ്ണം പു​ന​രു​പ​യോ​ഗ​ത്തി​ന്​ സാ​ധി​ക്കു​ന്ന​വ​യു​മാ​ണ്. ഇ​താ​വ​െ​ട്ട 27 എ​ൻ​ജി​നു​ക​ളാ​ൽ ബ​ന്ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഭ്ര​മ​ണ​പ​ഥ​ത്തി​​​​​​​​​െൻറ താ​ഴ്​​ന്ന വി​താ​ന​ത്തി​ൽ 1,40,000 പൗ​ണ്ടി​നെ​ക്കാ​ൾ തൂ​ക്ക​മു​ള്ള സാ​ധ​ന സാ​മ​​ഗ്രി​ക​ൾ  പൊ​ക്കി​ക്കൊ​ണ്ടു​ പോ​വാ​നു​ള്ള ശേ​ഷി ഇൗ ​ബൂ​സ്​​റ്റ​റു​ക​ൾ​ക്കു​ണ്ട്. 

12 മീ​റ്റ​ർ വ്യാ​സ​വും 70 മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട് ഫാ​ൽ​ക്ക​ൺ ​ഹെ​വി​ക്ക്​. റോ​ക്ക​റ്റി​​​​​​​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത്​ അ​യ​ച്ചു​ത​രാ​ൻ ശേ​ഷി​യു​ള്ള കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ ഗ്രഹത്തിന​രി​കി​ൽ എ​ത്തു​ക​യാ​ണെ​ങ്കി​ൽ ഫാ​ൽ​ക്ക​ൺ ഹെ​വി അ​തു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ന​ന്നേ വി​ര​ള​മാ​ണെ​ന്നാണ് കമ്പനിയുടെ അവകാശ വാദം. 
 

COMMENTS