Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right'ആറ്​ വർഷത്തിനുള്ളിൽ...

'ആറ്​ വർഷത്തിനുള്ളിൽ മനുഷ്യരെ ചൊവ്വയിലെത്തിക്കും'; പുതിയ പദ്ധതികളെ കുറിച്ച്​ ഇലോൺ മസ്​ക്​

text_fields
bookmark_border
ആറ്​ വർഷത്തിനുള്ളിൽ മനുഷ്യരെ ചൊവ്വയിലെത്തിക്കും; പുതിയ പദ്ധതികളെ കുറിച്ച്​ ഇലോൺ മസ്​ക്​
cancel

ടെസ്​ല ഇലക്​ട്രിക്​ കാറുകളിലൂടെ ലോകപ്രശസ്​തനായ ഇലോൺ മസ്​ക്​ സ്​പേസ്​ എക്​സ്​ എന്ന ത​െൻറ കമ്പനിയിലൂടെ ഞെട്ടിക്കുന്ന പല പദ്ധതികൾക്കുമാണ്​ കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്നത്​. ലോകമെമ്പാടും അതിവേഗതയുള്ള ഇൻറർനെറ്റ്​ എത്തിക്കുന്നതി​െൻറ ഭാഗമായി സാറ്റലൈറ്റുകൾ നിർമിച്ചുകൊണ്ടിരിക്കുന്ന മസ്​കി​െൻറ സ്​പേസ്​ എക്​സ്, ​ചൊവ്വ ഗ്രഹത്തെ നമ്മുടെ പുതിയ ഭവനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തി​െൻറ ഭാഗമായി വൈകാതെ അവിടേക്ക്​ മനുഷ്യരെ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലുമാണ്​.

അടുത്തിടെ നടന്ന ഒരു അവാർഡ്​ ദാന ചടങ്ങിൽ ചൊവ്വ കീഴടക്കാനുള്ള ത​െൻറ പദ്ധതികളെ കുറിച്ച്​ മസ്​ക്​ സംസാരിച്ചിരുനു. അടുത്ത ആറ് വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങാൻ കഴിയുമെന്ന് തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​. 'സ്​പേസ്​ എക്​സ് ഇപ്പോൾ​ അതി​െൻറ ഫ്ലാഗ്​ഷിപ്പ്​ റോക്കറ്റായ 'ബിഗ്​ ഫാൽക്കൺ' നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലിയിലാണ്​. ഇപ്പോൾ അത്​ സ്റ്റാർഷിപ്പ്​ എന്നാണ്​ അറിയപ്പെടുന്നത്​. ഇൗ ഷിപ്പാണ്​ ചൊവ്വയിൽ ഇറങ്ങാനുള്ള ദൗത്യത്തിന്​ വേണ്ടി ഉപയോഗിക്കുക. - ഇലോൺ മസ്​ക്​ പറഞ്ഞു.

അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ ത​െൻറ ബഹിരാകാഷ ഗവേഷണ സംഘടന മനുഷ്യനില്ലാതെ ചൊവ്വയിൽ ഇറങ്ങാനുള്ള ഒരു പരീക്ഷണ ദൗത്യം നടത്തുമെന്നും മസ്​ക്​ അറിയിച്ചിട്ടുണ്ട്​. ഓരോ 26 മാസത്തിലും സൂര്യനുചുറ്റും അവയുടെ ആപേക്ഷിക ഭ്രമണപഥത്തിൽ ഭൂമി-ചൊവ്വ സമന്വയം സംഭവിക്കും. ഭാഗ്യം കടാക്ഷിക്കുകയാണെങ്കിൽ അടുത്ത ഭൂമി-ചൊവ്വ സമന്വയത്തി​െൻറ സമയത്ത്​ വിക്ഷേപണം നടത്തുമെന്നും ആറ്​ വർഷത്തിനകം മനുഷ്യനെയും ചൊവ്വയിലെത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എന്തായാലും ത​െൻറ പുതിയ പദ്ധതിയിലൂടെ നിരവധി ആളുകൾക്ക്​ ചൊവ്വയിലേക്ക്​ പോകാമെന്നും അവിടെ ജീവിക്കാൻ സാധിക്കുമെന്നാണ്​ മസ്​ക്​ ഉറപ്പുനൽകുന്നത്​. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ താൻ ബഹിരാകാശ യാത്ര നടത്തുമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarsSpaceXElon Musktesla
News Summary - Elon Musk Is Fairly Confident That Humans Will Land on Mars in the Next Six Years
Next Story