Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഭൂമി അവധിയാഘോഷത്തിൽ;...

ഭൂമി അവധിയാഘോഷത്തിൽ; ഒാസോൺ പാളി സുഖം പ്രാപിക്കുന്നു

text_fields
bookmark_border
earth-ozone.jpg
cancel

കോവിഡ്​ 19 മഹാമാരി ഭയന്ന്​ ലോകരാജ്യങ്ങൾ അടച്ചുപൂട്ടലെന്ന വഴി സ്വീകരിച്ചിരിക്കുകയാണ്. ഭൂമിക്ക്​ ദോഷം ചെയ് യുന്ന മനുഷ്യ​​​െൻറ പ്രവൃത്തികളിൽ പലതും താൽക്കാലികമായെങ്കിലും നിന്നു. നിർമാണ പ്രവർത്തനങ്ങളും ചരക്കുഗതാഗതവു ം പോക്കുവരവുകളും നിയന്ത്രണത്തിലാണ്​. വാഹനങ്ങളുടെ ഒാട്ടം ഗണ്യമായി കുറക്കേണ്ട സാഹചര്യം വന്നു. വൈറസി​​​​െൻറ വ ്യാപനം നിയന്ത്രിക്കാൻ വീട്ടിലിരിക്കുന്നവരോട്​ എ.സി പ്രവർത്തിപ്പിക്കരുതെന്ന മുന്നറിയിപ്പും പല രാജ്യങ്ങളും നൽകിയിരുന്നു.

എല്ലാംകൊണ്ടും ജനങ്ങളോടൊപ്പം ഭൂമിയും അവധിയെടുത്തിരിക്കുകയാണെന്ന്​ വ്യക്​തം. ഭൂമി അവധിയ െടുത്തിട്ടുണ്ടെങ്കിൽ അതിലേറ്റവും സന്തോഷിക്കുക അതിനെ സംരക്ഷിച്ചു നിർത്തുന്ന കവചമായ ഒാസോൺ പാളിയായിരിക്കും. ജീവ ജാലങ്ങളെ സൂര്യനിൽ നിന്നുവരുന്ന അൾട്രാവയലറ്റ്​ രശ്​മിയിൽ നിന്നും രക്ഷിക്കുന്ന കുടയാണ്​​ ഒാസോണെങ്കിലും, വേലി തന്നെ വിളവ്​ തിന്നുന്നത്​ പോലെ മനുഷ്യരാണ്​ അതി​​​െൻറ നശീകരണത്തിന്​ നേതൃത്വം നൽകുന്നത്​.

എന്തായാലും, ലോക കാലാവസ്ഥ സംഘടന (World Meteorological Organization) ഇൗയിടെ പുറത്തുവിട്ട റിപ്പോർട്ട്​ ഏറെ ആശ്വാസം പകരുന്ന ഒന്നാണ്​. മനുഷ്യ​​​െൻറ പ്രവൃത്തികളുടെ നിയന്ത്രണം ഒാസോൺ പാളികളിലുണ്ടാക്കുന്ന വിള്ളൽ വലിയ അളവിൽ കുറക്കുന്നതായാണ്​ ഡബ്ല്യു.എം.ഒ അറിയിച്ചത്​. ലോകം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിന്​ ശേഷം മനുഷ്യൻ അവൻ ചെയ്യുന്ന നിർമാണ പ്രവൃത്തികളടക്കമുള്ള സകലതിനും​ നിയന്ത്രണം വരുത്താൻ നിർബന്ധിതരായതോടെ ഒാസോൺ പാളിക്ക്​ വരുന്ന വിള്ളൽ വലിയ അളവിൽ കുറയും. സമീപകാലത്തായി ഒാസോൺ പാളി സ്വയം സുഖപ്പെടുന്ന നിലയിലേക്ക്​ മാറിയെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിദഗ്​ധർ അഭിപ്രായപ്പെട്ടിരുന്നു.

lock-down.jpg
CREDIT - ECONOMIC TIMES

മോണ്ട്രിയൽ പ്രോ​ട്ടോകോൾ എന്ന അന്താരാഷ്​ട്ര ഉടമ്പടി മൂലം മാത്രമാണ്​ ഇതുവരെ ഒാസോൺ പാളി പാടെ നശിക്കാതെ നിലനിന്നത്​. നിലവിൽ ഒാസോണി​​​​െൻറ ഹീലിങ്​ മോഡിന്​ കാരണവും 1987ലെ മോണ്ട്രിയൽ പ്രോ​ട്ടോകോൾ ഉടമ്പടിയുടെ ശക്​തമായ പ്രവർത്തനം കൊണ്ടുമാത്രമാണ്​. (ഒാസോൺ പാളിയുടെ നശീകരണത്തിന്​ കാരണമാകുന്ന വസ്​തുക്കളുടെ ഉത്​പാദനം നിർത്തലാക്കുന്നത്​ അടക്കമുള്ള തീരുമാനമെടുത്ത ഉടമ്പടിയാണിത്​, ഒപ്പുവെച്ചത്​ 46 രാജ്യങ്ങൾ)

2030ഒാടെ ഒാസോൺ പാളി ഉത്തരാർധ ഗോളത്തിൽ 1980കളിലുണ്ടായിരുന്ന നിലയിലേക്ക്​ മാറുമെന്നും 2050ൽ ദക്ഷിണാർധ ഗോളത്തിലും പഴയനിലയിലെത്തുമെന്നും ഇതുമായി ബന്ധപ്പെട്ട്​ യൂനിവേഴ്​സിറ്റി ഒാഫ്​ കൊളറാഡോയിൽ ഗവേഷണം നടത്തുന്ന അൻറാറാ ബാനർജി പറയുന്നു.

ഭൂമിയുടെ ഇപ്പോഴത്തെ സാഹചര്യം മൂലം കാലാവസ്ഥയെയും സമുദ്ര പ്രവാഹത്തെയും കാര്യമായി ബാധിക്കുന്ന ദക്ഷിണാർധ ഗോളത്തേക്കുള്ള സതേൺ ജെറ്റ്​ സ്​ട്രീം എന്ന ശക്​തമായ കാറ്റി​​​െൻറ പ്രവാഹം ഗുണകരമായ രീതിയിലേക്ക്​ മാറിയെന്നും കാലാവസ്ഥാ സംഘടന റിപ്പോർട്ട്​ ചെയ്യുന്നു.

എന്തായാലും നിലവിൽ ലഭിച്ചിരിക്കുന്ന അവധി ഭൂമിഗോളം നന്നായി ആഘോഷിക്കുന്ന ലക്ഷണമാണ്​ കാണുന്നത്​.​ നമ്മൾ, രാജ്യം പ്രഖ്യാപിച്ച ലോക്​ഡൗണിൽ പലതും സഹിച്ച്​ ഒതുങ്ങിക്കൂടുകയല്ല, മറിച്ച്​ ഭൂമിക്കൊരു നിർബന്ധിത അവധി നൽകാനും നമ്മുടെ ഒാട്ടപ്പാച്ചിലിന്​ വേഗത കുറക്കാനും അവസരം നൽകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ozone layerlock down
News Summary - Earth is on vacation, ozone is healing itself -technology news
Next Story