Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഭൂമിയുടെ കറക്കത്തിന്​ വേഗം കൂടി; ഇനി ഒരു ദിവസം 24 മണിക്കൂറില്ലെന്ന്​ ശാസ്​ത്രജ്​ഞർ
cancel
Homechevron_rightTECHchevron_rightSciencechevron_rightഭൂമിയുടെ കറക്കത്തിന്​...

ഭൂമിയുടെ കറക്കത്തിന്​ വേഗം കൂടി; ഇനി ഒരു ദിവസം 24 മണിക്കൂറില്ലെന്ന്​ ശാസ്​ത്രജ്​ഞർ

text_fields
bookmark_border


ലണ്ടൻ: മനുഷ്യർ വസിക്കുന്ന ഭൂമി കറങ്ങുന്നതി​െൻറ വേഗം കൂടിയതോടെ ഒാരോ ദിവസവും 24 മണിക്കൂർ ചേർന്നതാണെന്ന്​ ഇനിയും പറയാനാകില്ലെന്ന്​ ശാസ്​ത്രജ്​ഞർ. കഴിഞ്ഞ 50 വർഷത്തിനിടെയാണ്​ ഭൂമി കറക്കത്തിെൻറ വേഗം കൂട്ടിയത്​. 2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ​ 24 മണിക്കൂർ വേണ്ടെന്ന്​ ബ്രിട്ടീഷ്​ മാധ്യമമായ ഡെയ്​ലി മെയ്​ൽ റിപ്പോർട്ട്​ പറയുന്നു. അതേ വർഷം ജൂലൈ 19നാണ്​ 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്​ ഒരു ദിവസം പൂർത്തിയായത്​.

കുറഞ്ഞെന്ന്​ കേൾക്കു​േമ്പാൾ കാര്യമായ കുറവ്​ സംഭവിച്ചുവെന്ന്​ തെറ്റിദ്ധരിക്കരുത്​. 1.4602 മില്ലിസെക്കൻഡാണ്​ അതേ ദിവസം 24 മണിക്കൂറിലുണ്ടായ കുറവ്​. നേരത്തെയുള്ള ചില കണക്കുകളിൽ 24 മണിക്കൂറിലേറെയെടുത്ത്​ ദിവസം പൂർത്തിയാക്കിയ ചരിത്രവും ഭൂമിക്കുണ്ട്​.

പുതിയ കണ്ടുപിടിത്തം കൂടി പരിഗണിച്ചാണോ എന്ന്​ വ്യക്​തമല്ലെങ്കിലും 2020 ഡിസംബറിൽ ലോകത്തി​െൻറ ഔദ്യോഗിക സമയം കൃത്യമാക്കുന്നതിന്​ 'ലീപ്​ സെക്കൻഡ്​' അധികമായി ചേർക്കേണ്ടതില്ലെന്ന്​ ഇൻറർനാഷനൽ എർത്ത്​ റെ​ാ​ട്ടേഷൻ ആൻറ്​ റഫറൻസ്​ സിസ്​റ്റംസ്​ സർവീസ്​ (ഐ.ഇ.ആർ.എസ്)​ തീരുമാനിച്ചിരുന്നു. ലീപ്​ വർഷം പോലെ സമയം കൃത്യമായി സൂക്ഷിക്കാനായി ഏർപെടുത്തിയതാണ്​ ലീപ്​ സെക്കൻഡും.

2015ൽ നടത്തിയ പഠന പ്രകാരം ആഗോള താപനം ഭൂമിയുടെ കറക്കത്തിന്​ വേഗം കൂട്ടിയേക്കാമെന്ന്​ സൂചന നൽകിയിരുന്നു. ഹിമാനികൾ അഥവാ ​േഗ്ലഷ്യറുകൾ ഉരുകി ജലമായി കടലിലെത്തുന്നത്​ ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന്​ Science Advances പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

ശാസ്​ത്രജ്​ഞരുടെ വിശദീകരണം പരിഗണിച്ചാൽ 24 മണിക്കൂറിൽ ശരാശരി അര സെക്കൻഡ്​ കുറവാണ്​ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്നത്​. പുതിയ കണ്ടുപിടിത്തം ശാസ്​ത്ര ലോകത്ത്​ സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ പുതിയ ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്​. 1960കൾക്കു ശേഷം ഏറ്റവും വേഗമുള്ള 28 ദിനങ്ങൾ ഉണ്ടായത്​ 2020ലാണ്​. ഈ പ്രശ്​നം പരിഹരിക്കാൻ ഭൂമിയുടെ കറക്കവുമായി കൂടുതൽ ചേർച്ച കിട്ടുംവിധം സമയത്തിൽനിന്ന്​ ഒരു സെക്കൻഡ്​ മാറ്റിനിർത്തണോ എന്നാണ്​ ചർച്ചകളിലൊന്ന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global warmingEarthspinning fast
Next Story